ഇന്ത്യയിലെ തന്നെ ഫാസ്റ്റസ്റ്റ് ഗ്രോയിങ് നെറ്റ്വർക്കായ ജിയോ തുടങ്ങിയത് മുകേഷ് അംബാനിയാണെങ്കിലും അതിന് പിന്നിൽ വേറൊരു അംബാനിയാണ് . അതാരാണെന്നല്ലേ ??
2022 ലാണ് മുകേഷ് അംബാനിയുടെയും നിത്യ അംബാനിയുടെയും മകൾ ഇഷ അംബാനി റിലൈൻസ് റീറ്റെയ്ൽ വെഞ്ച്വേഴ്‌സ് ന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കുന്നത് .അതും പാരമ്പര്യമായി കിട്ടുന്ന ബിസിനസ്സുകൾ കുടുംബത്തിലെ ആൺമക്കൾ ഏറ്റെടുക്കുന്ന ഇക്കാലത്ത് .
1991 ഒക്ടോബർ 23 നാണ് ഇഷ അംബാനി അംബാനി കുടുംബത്തിലേക്ക് കടന്നു വരുന്നത് . അവൾ തന്റെ നാല് സഹോദരന്മാരോടൊപ്പം സന്തോഷത്തോടെ വളർന്നു . ജനിച്ചത് ഇന്ത്യയിലെ തന്നെ സമ്പന്നമായ ഒരു കുടുംബത്തിലാണെങ്കിലും ലളിതമായ ജീവിത ശൈലിയായിരുന്നു അവർ പിന്തുടർന്നിരുന്നത് . ഇതിനെല്ലാം കാരണം അവരുടെ ‘അമ്മ നിത അംബാനിയായിരുന്നു . നിത അഞ്ച് രൂപ മാത്രമായിരുന്നു തന്റെ മക്കൾക്ക് സ്കൂൾ കാന്റീനിൽ സ്പെൻഡ് ചെയ്യാൻ കൊടുത്തിരുന്നത് . ഞായറാഴ്ചകളിൽ എത്ര തിരക്കാണെങ്കിലും അച്ഛൻ മുകേഷ് തന്റെ മക്കളുടെ കൂടെ ഹോം വർക്ക് സോൾവ് ചെയ്യാൻ ഇരിക്കുമായിരുന്നു .
സ്കൂൾ സ്കിപ്പ് ചെയ്യാനോ ക്‌ളാസ് കട്ട് ചെയ്യാനോ അംബാനിയും നിതയും മക്കളെ അനുവദിച്ചിരുന്നില്ല . ഇതിനെല്ലാം പുറമെ സ്ട്രിക്റ്റായ ഒരു ഡെയിലി റൂട്ടിനും അവർ ഫോളോ ചെയ്തിരുന്നു .കോളേജിൽ പോകാൻ പബ്ലിക് ട്രാൻസ്പോർട്ടുകൾ ഉപയോഗിച്ചിരുന്ന കാലവും അവർക്കുണ്ട് .
സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇഷ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലും തന്റെ ഡബിൾ മേജർ പൂർത്തിയാക്കി . തൊട്ടടുത്ത വർഷം അവർ തന്റെ ആദ്യ പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു .നവംബറിൽ പാരീസിൽ വച്ച് നടക്കുന്ന ലെ ബാൽ ഡെസ് ഡെബുടെന്റസ് എന്ന ഫാഷൻ ഷോയിലായിരുന്നു അത് .
ഇതൊരു ഇൻവൈറ്റ് ഒൺലി ഡാൻസ് പ്രോഗ്രാം ആയിരുന്നു . ലോകത്തെമ്പാടും ആകെ തിരഞ്ഞെടുക്കപ്പെട്ട 20 പെൺകുട്ടികളിൽ ഒരാൾ ഇന്ത്യക്കാരിയായ ഇഷ ആയിരുന്നു .
ഇന്ത്യയിലെ മികച്ച ബിസിനസ്സ്മാന്റെ മകൾ ഇന്ത്യയിലെ മികച്ച മൊബൈൽ നെറ്റ് വർക്കിന്റെ അമരക്കാരിയായ കഥ ഇനിയാണ് തുടങ്ങുന്നത് .
ഇത്തരം മികച്ച വീഡിയോകൾക്കായി ഉപ്പിലിട്ടത് ചാനൽ ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ സബ്സ്ക്രൈബ് ചെയൂ….
2011 ൽ ഹോളിഡേയ്ക്കായി വീട്ടിൽ എത്തിയ സമയം . തന്റെ അസൈന്മെന്റുകൾ കമ്പ്ലീറ്റ് ചെയ്യാൻ അവർ നന്നേ ബുദ്ധിമുട്ടി .
വൈഫൈ ന്റെ സ്പീഡിലായ്മ ആയിരുന്നു കാരണം .
മകൾക്കുണ്ടായ ഈ ബുദ്ധിമുട്ട് മുകേഷ് അംബാനിയെ ബ്രോഡ്ബാൻഡ് ഇന്റെർനെറ്റിലേക്ക് ചുവടുവെക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു .
യേൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ഇഷ ന്യൂയോർക്കിലെ മക്കിൻസെ & കമ്പനിയിൽ ബിസിനസ്സ് അനലിസ്റ്റായി ജോയിൻ ചെയ്തു .കുറച്ചു മാസങ്ങൾക്കു ശേഷം അവർ ജിയോയുടെയും റിലയൻസ് റീടൈലിന്റെയും ഡയറക്ടർ ബോർഡ് മെമ്പറായി നിയമിതയായി .തന്റെ ഇരുപത്തഞ്ചാം വയസ്സിൽ അവർ ഏറ്റെടുത്ത ആദ്യത്തെ മേജർ പ്രോജക്റ്റ്
ജിയോയുടെ ഗ്രാൻഡ് ലോഞ്ച് ആയിരുന്നു . ജിയോ എന്ന പാൻ ഇന്ത്യൻ റീച്ചുള്ള മൊബൈൽ ഡാറ്റ ഡിജിറ്റൽ സർവീസ് കമ്പനിയുടെ ലോഞ്ച് !!!
എന്നാൽ ജിയോയിൽ ഒതുങ്ങുന്നതല്ലായിരുന്നു ഇഷയുടെ സ്വപ്‌നങ്ങൾ , അച്ഛൻ തെളിച്ച വഴിയേ അവർ മുന്നോട്ട് കുതിച്ചു .
ജിയോയുടെ നേതൃത്വം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ അജിയോ എന്ന ഓൺലൈൻ ഫാഷൻ റീടൈലർ സംരംഭം അവർ ആരംഭിച്ചു . അജിയോയുടെ ബ്രാൻഡിങ്ങും മാനേജ്മെന്റും അവർ തന്നെയായിരുന്നു നിർവ്വഹിച്ചത് .
എന്നാൽ ബിസിനെസ്സിൽ താൻ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടതായി ഉണ്ടെന്ന് മനസ്സിലാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാഡുവേറ്റ് ബിസിനസ് സ്കൂളിൽ MBA ക്ക് ചേർന്നു . 2018 ൽ ഡിഗ്രി പൂർത്തിയാക്കും മുന്നേ ബിസിനസ്സ്മാനും ക്ലോസ് ഫ്രണ്ടുമായ ആനന്ദ് പിരാമൽ മഹാബലേശ്വറിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇഷയെ പ്രപ്പോസ് ചെയ്തു . അതെ വർഷം ഡിസംബറിൽ അവരുടെ കല്യാണവും കഴിഞ്ഞു . രാജ്യം ആഘോഷിച്ച കല്യാണങ്ങളിലൊന്നും അതായിരുന്നു .
നാല് വർഷത്തിന് ശേഷം ആ ദമ്പദികൾക്ക് ട്വിൻസ് ജനിച്ചു. മുപ്പത്തിയൊന്നാം വയസ്സിൽ മുകേഷ് അംബാനി ഇഷയെ റിലൈൻസ് ഗ്രൂപ്പിന്റെ റീറ്റെയ്ൽ ബിസിനസ്സിന്റെ മേധാവിയായി നിയമിച്ചു.
മുകേഷ് അംബാനിയുടെ മക്കളിൽ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന ഒരേ ഒരാളും ഇഷ തന്നെയാണ് . അച്ഛൻ മുകേഷാണ് ഇഷയുടെ മാതൃകയെങ്കിൽ അമ്മ നിതയാണവരുടെ ഇൻസ്പിരേഷൻ.