അംബാനിക്ക് ഭീഷണി: കേസില്‍ പൊലീസ് ഓഫിസര്‍ എന്‍ഐഎ അറസ്റ്റില്‍

User
0 0
Read Time:2 Minute, 13 Second

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അസി. പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് ഓഫിസറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വസെയായിരുന്നു.

പിന്നീട് ഇദ്ദേഹത്തെ നീക്കി. അംബാനിയുടെ വീടിന് സമീപം കാറില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പങ്കിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസെയെ അറസ്റ്റ് ചെയ്യുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി. കാറിന്റെ ഉടമസ്ഥനായ മാന്‍സുഖ് ഹിരണ്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാള്‍ അന്വേഷണം നേരിടുന്നു. ഈ കേസില്‍ അന്വേഷണ സംഘത്തിന് സച്ചിന്‍ വസെയെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഇദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. മാന്‍സുഖ് ഹിരണ്‍ കൊല്ലപ്പെട്ടതാണെന്ന് പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. കേസില്‍ തന്നെ കുടുക്കുകയാണെന്ന് വസെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ പൊലീസ് വേട്ടയാടിയിരുന്നതായി ഭാര്യയും ആരോപിച്ചു. ഫെബ്രുവരി 25നാണ് മുംബൈയിലെ മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. മാര്‍ച്ച്‌ അഞ്ചിന് കാറിന്റെ ഉടമയായ മാന്‍സുഖ് ഹിരണിനെയും മരിച്ച നിലയില്‍ കണ്ടെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥും കല്‍പ്പറ്റയില്‍ ടി. സിദ്ദിഖും മത്സരിച്ചേക്കും

തിരുവനന്തപുരം: പ്രാദേശിക എതിര്‍പ്പും തര്‍ക്കവും കാരണം മാറ്റിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം രാത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചര്‍ച്ചയില്‍ ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ധാരണയായി. വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. കുണ്ടറയില്‍ പി.സി. വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്.എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായത്.ടി സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ മത്സരിപ്പിക്കാനാണ് […]

You May Like

Subscribe US Now