അച്ചന്‍കോവിലാറും പമ്ബയും കരകവിഞ്ഞൊഴുകുന്നു: പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്: വീടുകളില്‍ നിന്നും മാറി താമസിക്കാന്‍ നിര്‍ദ്ദേശം

User
0 0
Read Time:2 Minute, 0 Second

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ ഫലമായി പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്ബ, അച്ചന്‍കോവിലാര്‍ എന്നിവിടങ്ങളിലെ ജനനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

വെള്ളം കയറാന്‍ സാദ്ധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണണെന്നും അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് റാന്നി അങ്ങാടി ഉപാസന കടവില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ വര്‍ഷവും ഇവിടെ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

പത്തനംതിട്ടയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുറുമ്ബന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും പമ്ബയിലും റാന്നി വലിയ തോട്ടിലും ജനനിരപ്പ് ഉയര്‍ന്നു. കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംഘടനാ തലത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്, ബൂത്ത് കമ്മിറ്റികള്‍ പരാജയപ്പെട്ടു; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഘടനാ തലത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം വിലയിരുത്തുന്നതിനായി അശോക് ചവാന്‍ കമ്മിറ്റി ഓണ്‍ലൈന്‍ മുഖേന നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് താന്‍ കാഴ്ച വെച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുകളും കുറ്റങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ […]

You May Like

Subscribe US Now