അഞ്ചു വയസ്സില്‍താഴെയുള്ള കുട്ടികള്‍ മാസ്​ക്​ ധരിക്കേണ്ട- മാര്‍ഗരേഖ പുറത്തിറക്കി

User
0 0
Read Time:2 Minute, 27 Second

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിന്‍റെ ഭാഗമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മാസ്​ക്​ ധരിക്കേണ്ടതില്ലെന്ന്​ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്​ടറേറ്റ്​ ജനറല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ്​ ചെറിയ കുട്ടികളെ മാസ്​കിന്‍റെ പരിധിയില്‍നിന്ന്​ ഒഴിവാക്കിയത്​. അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ളവര്‍ മാതാപിതാക്ക​ളുടെയും ഡോക്​ടര്‍മാരുടെയും നിര്‍ദേശ പ്രകാരം മാത്രം മാസ്​ക്​ ധരിക്കണം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ കോവിഡ്​ രോഗവും പ്രതിരോധവും സംബന്ധിച്ച വിശദ മാര്‍ഗ നിര്‍ദേശങ്ങളാണ്​ ഡയറക്​ടറേറ്റ്​ പുറത്തിറക്കിയത്​.

18 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ റെംഡെസിവിര്‍ മരുന്ന്​ നല്‍കുന്നതിനും വിലക്കുണ്ട്​. ഹൈ റസലൂഷന്‍ സി.ടി സ്​കാനിങ് നിര്‍ബന്ധിത ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ്​ ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇടവിട്ട്​ പുതുക്കുന്ന ഡയറക്​ടറേറ്റ്​ മൂന്നു ദിവസം മുമ്ബാണ്​ പുതിയവ പുറത്തിറക്കിയത്​. ഇതുപ്രകാരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത​തും ചെറുതായി മാത്രം ബാധയുള്ളതുമായ കോവിഡ്​ രോഗികള്‍ക്ക്​ പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ മാത്രം നല്‍കിയാല്‍ മതി. ​ൈഹഡ്രോ​േക്ലാറോക്വിന്‍, ഐവര്‍മെക്​റ്റിന്‍, ഡോക്​സിസൈക്ലിന്‍, സിന്‍ക്​, മള്‍ട്ടിവിറ്റമിനുകള്‍ തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കി. എന്നാല്‍, പൊതുനിബന്ധനകളായ കൈകഴുകല്‍, സാമൂഹിക അകലം, മാസ്​ക്​ ധരിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണം. സി.ടി സ്​കാന്‍ പോലുള്ള അനാവശ്യ പരിശോധനകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡോകട്​ര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

24 മണിക്കൂറിനിടെ കൊവിഡ് കവര്‍ന്നത് 6,148പേര്‍; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് 6,148പേര്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 9249 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്ന ബിഹാറിന്റെ മാറ്റം വരുത്തിയ കണക്ക് പുറത്തു പിന്നാലെയുള്ള റിപ്പോര്‍ട്ടാണിത്. രാജ്യത്ത് ഇതുവരെ 3,59,676 പേരാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഗണ്യമായ കുറവാണ് ഇന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കേസ്. 92,596 പുതിയ കേസുകളാണ് 24 […]

You May Like

Subscribe US Now