അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കും- മുഖ്യമന്ത്രി

User
0 0
Read Time:2 Minute, 36 Second

തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും കടല്‍ത്തീരം പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും ഉറപ്പു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് പത്ത് ഇടങ്ങളില്‍ അതിതീവ്ര കടല്‍ത്തീരം ശോഷിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടികാട്ടി. ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തും.

കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് കടുത്ത ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തീരം സംരക്ഷിക്കാന്‍ പരമ്ബരാഗത മാര്‍ഗങ്ങള്‍ പോര. കടല്‍ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്നം പരിഹരിക്കാനാകില്ല. ചെല്ലാനത്ത് സ്ഥിതി അതിരൂക്ഷമാണ്. ശഘുമുഖം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. നാല് കൊല്ലമായി ശംഘുമുഖം റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മുന്നൊരുക്കം പോരെന്ന് ലത്തീന്‍ സഭ വികാരി തന്നെ പരാതിപെട്ടു. കടലില്‍ പോകാമെന്ന് ദുരന്ത നിവാരണ വകുപ്പ് പറഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞത്. അധികാരികളുടെ കണ്ണിനു മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തീരത്തെ പ്രശ്നം ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണെന്നും ഉന്നയിച്ചത് ഗൗരവമായ പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടാകും. ശംഘുമുഖത്തോട് അവഗണന ഇല്ല. തീരം സംരക്ഷിക്കും. മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി തന്നെ കാണും, മുഖ്യമന്ത്രി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ആശുപത്രി ബില്ല്​ 19 ലക്ഷം രൂപ; പരാതിയുമായി മക്കള്‍

തിരുപ്പൂര്‍: തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ സ്വകാര്യ ആശുപത്രി നല്‍കിയത്​ 19ലക്ഷം രൂപയുടെ ബില്ല്​. 23 ദിവസത്തെ ചികിത്സക്കാണ്​ ഇത്രയും വലിയ തുക ബില്ലായി നല്‍കിയത്​. മേയ്​ 25നാണ്​ എം. സുബ്രമണ്യന്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നത്​. തിരുപ്പൂരിലെ കനകംപാളയം സ്വദേശിയായിരുന്നു 62കാരനായ ഇദ്ദേഹം. സുബ്രമണ്യന്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ 19 ലക്ഷം രൂപയുടെ ബില്‍ മക്കളായ ഹരികൃഷ്​ണനും കാര്‍ത്തികേയനും കൈമാറുകയായിരുന്നു. ഇത്രയും വലിയ ബില്‍ തുക ലഭിച്ചതോടെ മക്കളിരുവരും […]

You May Like

Subscribe US Now