തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അപവാദ പ്രചരണങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം തടയാമെന്നത് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വ്യാമോഹമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കക്ഷികള്‍ക്കുള്ള സീറ്റുകള്‍ കണ്ടെത്തുേമ്ബാള് ഘടകകക്ഷികള്‍ക്ക് നേരത്തെയുണ്ടായിരുന്ന സീറ്റുകളില്‍ കുറവുവരുന്നത് സ്വാഭാവികമാണ്. സി.പി.എം അതിന്റെ അഞ്ച് സിറ്റിങ് സീറ്റുകളടക്കം ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടുനല്‍കുകയാണെന്നും എ. വിജയരാഘവന് പറഞ്ഞു.
പാര്‍ലമെന്ററി പ്രവര്‍ത്തനം പോലെ തന്നെ സംഘടനാ പ്രവര്‍ത്തനവും പ്രധാനമാണ്. ആരെയും ഒഴിവാക്കലല്ല പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനാണ് രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത് സംസ്ഥാന സമിതിയാണ്.
85 പേരെയാണ് സി.പി.എം. പ്രഖ്യാപിക്കുന്നത്. ഇതില്‍ 76 പേര് സി.പി.എമ്മില്‍ നിന്നും 9 പേര് സ്വതന്ത്രരുമാണ്. 83 പേരുടെ പട്ടികയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് പേരുടെ പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് വിജയരാഘവന് അറിയിച്ചു.