അഭിഭാഷകന്​ അസുഖം; ബിനീഷിന്‍റെ ജാമ്യഹരജി ജൂണ്‍ 25ലേക്ക് മാറ്റി

User
0 0
Read Time:2 Minute, 43 Second

ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ജൂണ്‍ 25ലേക്ക് മാറ്റി. ബിനീഷിന്‍റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹരജി മറ്റൊരു ദിവസം പരിഗണിക്കണമെന്നുമുള്ള ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന് (ഇ.ഡി) വേണ്ടി ഹാജരാകാറുള്ള അഡീ.സോളിസിറ്റര്‍ ജനറലിന് കോവിഡ് ബാധിച്ചതിനാല്‍ ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച്‌ രണ്ടുതവണ ഹരജി മാറ്റിയിരുന്നു.

അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്​.വി. രാജുവിന്​ കോവിഡ്​ ബാധിച്ചതിനാല്‍ ഹരജി​ ജൂണ്‍ 14ലേക്ക്​ മാറ്റിവെക്കണ​മെന്ന്​ ജൂണ്‍ രണ്ടിന്​ കോടതിയില്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹരജി പരിഗണിക്കുന്നത്​ ഒമ്ബതിലേക്കാണ്​ അന്ന്​ കോടതി മാറ്റിയത്​. എസ്​.വി രാജു കോവിഡ്​ മുക്​തനായി തിരിച്ചെത്താത്തതിനാല്‍ ഹരജി പരിഗണിക്കുന്നത്​ മാറ്റണമെന്ന്​ ഇ.ഡി കോടതിയില്‍ ആവര്‍ത്തിച്ചു. ഇത്​ പരിഗണിച്ച കോടതി ഹരജി പരിഗണിക്കുന്നത്​ ജൂണ്‍ 16ലേക്ക്​ മാറ്റുകയായിരുന്നു.

അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന്​ ഹാജരാവാന്‍ കഴിയുന്നതുവരെ ബിനീഷിന്​ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ അഞ്ചുകോടിയിലേറെ രൂപയുടെ സ്രോതസ്സ്​ സംബന്ധിച്ച എല്ലാ രേഖകളും ഹൈകോടതിയില്‍ സമര്‍പ്പിച്ചതായി ബിനീഷിന്‍റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്​ജിത്​ ശങ്കര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി അറസ്​റ്റ്​ ചെയ്തത്. നവംബര്‍ 11നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​ ബിനീഷ്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വനമേഖലയില്‍ ഏറ്റുമുട്ടല്‍: ആറ് മാവോയിസ്റ്റുകളെ വധിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വിശാഖപട്ടണത്ത് നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ഒരു വനിതാ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ തീഗലമേട്ട വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആന്റി നക്‌സല്‍ ഫോഴ്‌സിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മാംപ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ പരിശോധയില്‍ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ […]

You May Like

Subscribe US Now