‘അമ്മയാണ് ഹരിപ്പാട് ‘; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

User
0 0
Read Time:2 Minute, 0 Second

ആലപ്പുഴ : ഹരിപ്പാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എന്നും തനിക്ക് പ്രിയപ്പെട്ടതാണ്. എന്നും ഈ നാട് തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ടെന്നും വിതുമ്ബിക്കൊണ്ട് ചെന്നിത്തല പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജിവന്‍മരണ പോരാട്ടമാണെന്നും ജയിച്ചേ മതിയാകുവെന്നും ചെന്നിത്തല പറഞ്ഞു.

ജീവിതത്തില്‍ ഏതു സ്ഥാനം കിട്ടുന്നതിനെക്കാള്‍ വലുതാണ് ഹരിപ്പാട്ടെ ജനങ്ങളുടെ സ്‌നേഹം. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനെക്കാള്‍ വലിയ സൗഭാഗ്യം മറ്റെന്താണ്. ആ സ്‌നേഹവും വാത്സല്യവും ശക്തിയും ഹരിപ്പാട്ടെ ജനങ്ങള്‍ എന്നും തനിക്ക് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.

ഒരുഘട്ടത്തില്‍ നേമത്ത് മത്സരിക്കണമെന്ന് അഭിപ്രായം വന്നപ്പോള്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഈ നാടും ജനങ്ങളും എന്നും പ്രിയപ്പെട്ടതാണ്. ഹരിപ്പാട് തന്റെ അമ്മയെ പോലെയാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഒരമ്മ മകനെ എങ്ങനെ സ്‌നേഹിക്കുന്നു എന്നത് പോലെ തന്നെയാണ് ഈ നാട് എന്നെ സ്‌നേഹിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാങ്കേതിക തകരാര്‍; ജനശതാബ്ദി പിറകോട്ടോടിയത് 35 കിലോമീറ്റര്‍; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍. ദല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലികളുടെ കൂട്ടം ചാടിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് […]

You May Like

Subscribe US Now