അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം

User
0 0
Read Time:2 Minute, 29 Second

വാളയാര്‍: അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം. കോയമ്ബത്തൂര്‍ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യന്‍ (76) ആണ് മരിച്ചത്. സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍ സ്വകാര്യ ബസ് ഇടിച്ചാണ് സുബ്രഹ്മണ്യന് പരിക്കേറ്റത്. അപകട സമയത്ത് നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സമീപത്ത് ഓടോറിക്ഷ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളുമുണ്ടായിട്ടും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാനെത്തിയില്ല.

തുടര്‍ന്ന് വാളയാറില്‍ നിന്ന് ആംബുലന്‍സ് എത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിക്ക് പാലക്കാട് വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘വേല്‍മുരുകന്‍’ എന്ന ബസാണ് സുബ്രഹ്മണ്യനെ ഇടിച്ചത്. പാലക്കാട്ടു നിന്ന് ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കാനോ വെള്ളം നല്‍കാനോ പോലും ആരും ശ്രമിച്ചില്ല.

ഒടുവില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും മറ്റു യാത്രക്കാരും ചേര്‍ന്നാണ് വാളയാര്‍ പതിനാലാംകല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് വിളിച്ചുവരുത്തിയത്. ആദ്യം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചോര വാര്‍ന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ചാവടി പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യന്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോട്ടറി വില്‍പനയും മറ്റു ജോലികളും നടത്തിയാണു കഴിഞ്ഞിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റു; നാലുപേരുടെയും നില അതീവ ഗുരുതരം: തീപിടുത്തമുണ്ടായത് പുലര്‍ച്ചെ രണ്ടരയോടെ

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. നാദാപുരം ചെക്യാട് കായലോട്ടാണ് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കീറിയ പറമ്ബത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പുലര്‍ച്ചെ രണ്ടരയോടെ വീട്ടില്‍ നിന്ന് തീയുയര്‍ന്നതു കണ്ട നാട്ടുകാര്‍ ഇവരെ തീയില്‍നിന്ന് പുറത്തെടുക്കുകയായിരുന്നു. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. നാലുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില […]

You May Like

Subscribe US Now