അരൂരില്‍ ദലീമ സിപിഎം സ്ഥാനാര്‍ഥി

User
0 0
Read Time:2 Minute, 52 Second

തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാനിലൂടെ കൈവിട്ട അരൂര്‍ തിരിച്ചുപിടിക്കാന്‍ ഗായിക ദലീമ ജോജോയെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ പേര്‍ പരിഗണിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരട്ടെ എന്ന തീരുമാനം വന്നതോടെയാണ് അരൂര്‍ ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് അംഗമായ ദലീമയെ പരിഗണിക്കാനും തീരുമാനിച്ചത്.

സംസ്ഥാന സമിതി അംഗങ്ങളായ എം ബി രാജേഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരെ മത്സരിപ്പിക്കാന്‍ സി പി എമ്മില്‍ ധാരണയായി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു പേര്‍ക്ക് ഇളവ് നല്‍കാന്‍ സി പി എം നേതൃയോഗം തീരുമാനിക്കുകയായിരുന്നു.

പാലക്കാട് തൃത്താല മണ്ഡലത്തില്‍ എം ബി രാജേഷ് സി പി എം സ്ഥാനാര്‍ത്ഥിയാകും. എം ബി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് വിവരം. തൃത്താലയില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വി ടി ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമാണ് എം ബി രാജേഷിന് ഇളവ് നല്‍കാനുളള തീരുമാനത്തിന് പിന്നില്‍.

കൊട്ടാരക്കരയിലാകും കെ എന്‍ ബാലഗോപാല്‍ മത്സരിക്കുക. നിലവിലെ എം എല്‍ എ ഐഷാ പോറ്റി മൂന്നു തവണ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചതാണ്. മന്ത്രി എ കെ ബാലന്‍ മത്സരിച്ചിരുന്ന തരൂരില്‍ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകും. ജമീല സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ബാലന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നത്. രാജു എബ്രഹാം ഏറെക്കാലം എം എല്‍ എയായിരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനും സി പി എം തീരുമാനിച്ചു. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം; സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി:  മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹകുറ്റം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ […]

You May Like

Subscribe US Now