അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

User
0 0
Read Time:1 Minute, 3 Second

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കുമെന്ന്​ കസ്റ്റംസ് അറിയിച്ചു​. ഇതുവരെ അര്‍ജുന്‍ ആയങ്കി, സ്വര്‍ണക്കടത്ത്​ നടത്തിയെന്ന്​ സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ്​ പറഞ്ഞു. എന്നാല്‍ കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന്​ അര്‍ജുന്‍ ആയങ്കി സമ്മതിച്ചെന്നാണ്​ സൂചന.

അര്‍ജുന്‍ ആയങ്കിയുടെ പണമിടപാട്​ ബന്ധങ്ങള്‍ സംബന്ധിച്ച്‌​ തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്​. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ്​ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ്​ വിവരം. കരിപ്പൂരില്‍ ​അര്‍ജുന്‍ ആയങ്കിയിലേക്ക്​ അന്വേഷണം എത്തുന്നത് സ്വര്‍ണം കടത്തിയതിന്​ അറസ്​റ്റിലായ ഷഫീഖ്​ വഴിയാണ്​ ​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യം; ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി: രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴി വച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. ഈ പശ്ചാത്തലങ്ങളില്‍ കേസ് നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹര്‍ജിയില്‍ പറയുന്നു. ഐഷ സുല്‍ത്താനയ്‌ക്കെതിരെ […]

Subscribe US Now