അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുമ്ബില്‍ ഹാജരായി

User
0 0
Read Time:3 Minute, 15 Second

കൊച്ചി | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുമ്ബില്‍ ഹാജരായി. ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കി ഇന്ന് രാവിലെ 10.45ഓടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്.
ഒളിവിലുള്ള അര്‍ജുനായി ഏതാനും ദിവസങ്ങളിലായി കസ്റ്റംസ് തിരിച്ചില്‍ നടത്തുകയായിരുന്നു. കടുത്ത നടപടികളുണ്ടാകുമെന്ന കസ്റ്റംസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കണ്ണൂരിലുള്ള അര്‍ജുന്റെ വീടിന് മുമ്ബില്‍ നോട്ടീസ് പതിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി അര്‍ജുന്‍ ഇന്ന് കസ്റ്റംസ് ഓഫീസിലെത്തിയത്. അല്‍പ്പസമയത്തിനകം അര്‍ജുനെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടന്നേക്കുമെന്നും സൂചനയുണ്ട്.

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ നല്‍കിയ മൊഴിയാണ് അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് ബന്ധം പുറത്തായത്. കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കുന്ന (തട്ടുന്ന) സംഘം അര്‍ജുന്റെ കീഴില്‍ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. രാമനാട്ടുകര അപകടമുണ്ടായപ്പോള്‍ അര്‍ജുനും സംഘവും സ്വര്‍ണം പൊട്ടിക്കാന്‍ കരിപ്പൂരിലെത്തിയതായും ഇവരെ നേരിടാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘാണ് അപകടത്തില്‍പ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. 20ഓളം തവണ അര്‍ജുന്റെ നേതൃത്വത്തില്‍ സ്വര്‍ണം പൊട്ടിച്ചതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.

സൈബര്‍ ഇടങ്ങളില്‍ സി പി എമ്മിനായി അര്‍ജുന്‍ ആയങ്കി നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന് പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണം ശക്തിപ്പെടുത്തുകയായിരുന്നു. കൂടാതെ ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ് അര്‍ജുന്‍ എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ അര്‍ജുന്റെ പാര്‍ട്ടി ബന്ധം സി പി എം നിഷേധിച്ചിരുന്നു. നേരത്തെ ഡി വൈ എഫ് ഐയിലുണ്ടായിരുന്ന അര്‍ജുനെ 2018ല്‍ പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചരിത്രം കുറിച്ച്‌ ഇന്ത്യ : കോവിഡ് വാക്സിനേഷനില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്‌

ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷനില്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന്‍ വിതരണം ചെയ്തതില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 32,36,63,297 ഡോസ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ നല്‍കിയിട്ടുണ്ട്. 32, 33, 27, 328 ഡോസുകള്‍ അമേരിക്കയില്‍ നല്‍കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷനില്‍ യുകെ മൂന്നാം സ്ഥാനത്താണ്. ഇതുവരെ 76774990 ഡോസുകള്‍ യുകെയില്‍ നല്‍കി. 71437514 ഡോസുകള്‍ പ്രയോഗിച്ച ജര്‍മ്മനിയാണ് […]

You May Like

Subscribe US Now