അഴിമതി സര്‍ക്കാരിനെ തുറന്നുകാണിച്ച മികച്ച പ്രതിപക്ഷമായിരുന്നുവെന്ന് കാലം തന്നെ വിലയിരുത്തും, ഇനി ഞാന്‍ രണ്ടാം നിരയിലാണ്: ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

User
0 0
Read Time:2 Minute, 15 Second

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അഞ്ചു വര്‍ഷം നടത്തിയ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക്് മാറ്റിയതിനുള്ള വിഷമം കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ‘അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍നിരയില്‍ നിന്നു നയിച്ച ഞാന്‍ ഇന്ന് രണ്ടാം നിരയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാന്‍ നടത്തിയത്. ഞാന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കേരള ജനതയുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവര്‍ത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ നടത്തിയത്. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും സര്‍ക്കാര്‍ പിന്‍ തിരിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചില്ലായിരുന്നെങ്കില്‍ വന്‍ വിപത്തുകളില്‍ സംസ്ഥാനം പെട്ടു പോകുമായിരുന്നു. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണില്‍ ചൊരിയിക്കാതെ , ഒരു കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവര്‍ത്തനം നടത്താന്‍ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. – ചെന്നിത്തല തിങ്കളാഴ്ച എഴുതിയ പോസ്റ്റില്‍ പറയുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐടി നിയമഭേദഗതി; സമയപരിധി ഇന്ന് അവസാനിക്കും, അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഐടി നിയമഭേദഗതി പാലിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി ഇന്ന് അവസാനിക്കും. പുതിയ ഐടി നിയമഭേദഗതി പാലിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഐടി നിയമപ്രകാരം ലഭിച്ചിരുന്ന പരിരക്ഷ നഷ്‌ടപ്പെടുമെന്നും ഇന്ത്യന്‍ ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.2021 ഫെബ്രുവരി 25 ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സമൂഹ […]

You May Like

Subscribe US Now