അഴീക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. എം. ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

User
0 0
Read Time:2 Minute, 5 Second

അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തില്‍ വരവിനെക്കാള്‍ 166 % അധികമാണ് വര്‍ധനവ് കണ്ടെത്തിയത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്ബാദ്യം ഈ ഘട്ടത്തില്‍ ഉണ്ടായെന്നാണ് കണക്ക്.

എം.എല്‍.എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ പറയുന്നു. കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്ബാദനത്തിന് തെളിവുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ജിക്കാരന്‍.‌

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട്‌ നിര്‍മാണത്തിന്‌ ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രധാന ആരോപണം. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വിലമതിക്കുമെന്നാണ്‌ കോര്‍പറേഷന്‍ അധികൃതരും, നാലുകോടി രൂപയെങ്കിലും വരുമെന്ന്‌ നിര്‍മാണ മേഖലയിലെ വിദഗ്‌ധരും പറയുന്നു. കെ.എം. ഷാജി ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗാന്ധി സമാധാന പുരസ്‌കാരം; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ബംഗ്ലാദേശ്

ധാക്ക: ഗാന്ധി സമാധാന പുരസ്‌കാരം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന് നല്‍കിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ആദരവാണ് ഗാന്ധി സമാധാന പുരസ്‌കാരമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുജീബുര്‍ റഹ്മാന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കിയതായി ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യ ദിനം ഇരു രാജ്യങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്ന വേളയിലാണ് […]

You May Like

Subscribe US Now