അവധിയും പണിമുടക്കും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

User
0 0
Read Time:1 Minute, 7 Second

തൃശ്ശൂര്‍: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 13-ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ അവധിയാണ്. 14 ഞായറാഴ്ച. 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്.

മാര്‍ച്ച്‌ 11-നാകട്ടെ ശിവരാത്രി ആയതിനാല്‍ അന്നും ബാങ്കിന് അവധിയാണ്. 11 മുതല്‍ 16 വരെയുള്ള ആറ് ദിവസങ്ങളില്‍ 12-ന് മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ ഒമ്ബത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിഷ്ണുനാഥിനെതിരെയും എസ് എസ് ലാലിനെതിരെയും പോസ്റ്റര്‍ പ്രതിഷേധം

കൊല്ലം: കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണമെന്നും ആക്ഷേപം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന […]

You May Like

Subscribe US Now