ആയിരങ്ങ​ളെ സാക്ഷി നിര്‍ത്തി പ്രഫ. കെ.എ സിദ്ദീഖ്​ ഹസന്​ അന്ത്യയാത്ര

User
0 0
Read Time:5 Minute, 8 Second

കോഴിക്കോട്​: കഴിഞ്ഞ ദിവസം അന്തരിച്ച ബഹുമുഖ പ്രതിഭ പ്രഫ. കെ.എ സിദ്ദീഖ്​ ഹസന്‍റെ മയ്യിത്ത്​ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഖബറടക്കി. ഇന്നലെ മുതല്‍ കോഴിക്കോട്​ വെള്ളിമാടുകുന്ന്​ ജെ.ഡി.ടി പോളിടെക്​നിക്കില്‍ തുടര്‍ച്ചയായി നടന്ന മയ്യിത്ത്​ നമസ്​കാരങ്ങള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം രാവിലെ എട്ടു മണിയോടെയാണ്​ മൃതദേഹം വെള്ളിപ്പറമ്ബ ജുമാമസ്​ജിദിലേക്ക്​ കൊണ്ടു പോയത്​. മകന്‍റെ നേതൃത്വത്തില്‍ പള്ളിയില്‍ നടന്ന അവസാന മയ്യിത്ത്​ നമസ്​കാരത്തിന്​ ശേഷം 8.30 ന്​ ഖബറടക്കി.

ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ്​ വെള്ളിമാടുകുന്ന്​ ജെ.ഡി.ടി പോളിടെക്​നിക്കില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുവന്നത്​. സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നുള്ളവരും സ്​ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ്​ ​മൃതദേഹം അവസാന നോക്കു കാണാന്‍ ജെ.ഡി.ടിയിലെത്തിയത്​. ഇന്നു രാവിലെ എട്ടിന്​ മൃത​േദഹം ജുമാമസ്​ജിദിലേക്ക്​ കൊണ്ടുപോകുന്നതു വരെ​ തുടര്‍ച്ചയായി നടന്ന മയ്യിത്ത്​ നമസ്​കാരങ്ങള്‍ക്ക്​ നേതൃത്വം നല്‍കിയത്​ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളായിരുന്നു. ജെ.ഡി.ടിയില്‍ നടന്ന അവസാന മയ്യിത്ത്​ നമസ്​കാരത്തിന്​ നേതൃത്വം നല്‍കിയത്​ ജമാഅത്തെ ഇസ്​ലാമി കേരള അമീര്‍ എം.​െഎ അബ്​ദുല്‍ അസീസാണ്​.

ജമാഅത്തെ ഇസ്​ലാമി മുന്‍ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുന്‍ അമീറുമായിരുന്ന പ്രഫസര്‍ കെ.എ സിദ്ദീഖ്​ ഹസ്സന്‍ കഴിഞ്ഞ ദിവസമാണ്​ അന്തരിച്ചത്​. 76 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്​ ഏറെ നാളായി കോഴിക്കോട്​ കോവൂരിലെ മക​ന്‍റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പകരം വെക്കാനാവാത്ത വ്യക്​തിത്വമായിരുന്നു അദ്ദേഹം. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന്​ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറോക്ക്​ റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എയും (അറബിക്) നേടി.

തിരുവനന്തപുരം യൂനിവേഴ്സി​റ്റി കോളജ്​, എറണാകുളം മഹാരാജാസ്​ കോളജ്​, കൊയിലാണ്ടി, കോടഞ്ചേരി, കാസര്‍കോട്​​ ഗവണ്‍മെന്‍റ്​ കോളജുകളില്‍ അധ്യാപകനായിരുന്നു. ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്​മിയുമാണ്​. പ്രബോധനം വാരികയുടെ സഹ പത്രാധിപര്‍, മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്​​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദര്‍ശനത്തി​ന്‍റെ അസിസ്​റ്റന്‍റ്​ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റന്‍റ്​ അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു.

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍​ ഫൗണ്ടേഷന്‍റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ നിസ്​തുലമായ പ്രവര്‍ത്തനമാണ്​ കാഴ്ചവെച്ചത്​. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കി. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ ഉണ്ടാകും, വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയമെന്ന് ഇ ശ്രീധരന്‍

പാലക്കാട് : ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവുമെന്ന് ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍. വികസനം, വ്യവസായം എന്നിവയാണ് തന്റെ രാഷ്ട്രീയം. വോട്ട് പിടിക്കാനായി മറ്റൊരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. പാലക്കാട് മണ്ഡലത്തില്‍ താമസത്തിനും എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞുവെന്നും ശ്രീധരന്‍ പറഞ്ഞു. ‘ജയിച്ചാലും തോറ്റാലും പാലക്കാട് മണ്ഡലത്തില്‍ തന്നെ ഉണ്ടാവും. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് താന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. മാലിന്യം, കുടിവെള്ളം എന്നിവയിലാവും താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. […]

You May Like

Subscribe US Now