ആര്‍എസ്പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച്‌ ഷിബു ബേബി ജോണ്‍

User
0 0
Read Time:1 Minute, 38 Second

കൊല്ലം: ആര്‍എസ്പിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച കോവൂര്‍ കുഞ്ഞുമോനെ പരിഹസിച്ച്‌ ഷിബു ബേബി ജോണ്‍. ഇപ്പോഴും വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം എല്‍ഡിഎഫിനകത്ത് കേറിയിട്ടാകാം മറ്റുള്ളവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് ഷിബു ബേബി ജോണ്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’. ഷിബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യു.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി ഷിബു കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തതിന് പിന്നാലെയാണ് കോവൂര്‍ കുഞ്ഞുമോന്‍ അദ്ദേഹത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ആര്‍എസ്പിയില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പരിശോധന ഇനി അനായാസം; പുതിയ പരിശോധന രീതിക്ക് ഐസിഎംആറിന്റെ അംഗീകാരം

ന്യൂഡല്‍ഹി : തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ചാണ് നിലവില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ ഇനി അനായാസം കോവിഡ് പരിശോധിക്കുകയും വെറും മൂന്നു മണിക്കൂറിനകം പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്യുന്ന പുതിയ പരിശോധന രീതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് നാഗ്പൂര്‍ ആസ്ഥാനമായുള്ള നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്. സലൈന്‍ ഗാര്‍ഗിള്‍ ദ്രാവകം തൊണ്ടയില്‍ കൊണ്ടു കുലുക്കുഴിഞ്ഞ ശേഷം സ്വയം ട്യൂബില്‍ ശേഖരിച്ചാണ് ഈ രീതിയില്‍ പരിശോധന നടത്തുന്നത്. സലൈന്‍ […]

You May Like

Subscribe US Now