ആര്‍എസ്‌എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; മന്ത്രി സുനില്‍കുമാറിനെതിരെ കേസ് ‍ഫയല്‍ ചെയ്തു

User
0 0
Read Time:1 Minute, 51 Second

കണ്ണൂര്‍: മഹാത്മജിയുടെ രക്തസാക്ഷി ദിനത്തിന് തലേ ദിവസം രാത്രി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ആര്‍എസ്‌എസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെതിരെ രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വക്കറ്റ് കെ.കെ. ബാലറാം കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി (1) ല്‍ പരാതി നല്‍കി.

മതഭ്രാന്ത് മനുഷ്യരൂപം പൂണ്ട ആര്‍എസ്‌എസ് കാപാലികനാണ് ഗോഡ്‌സെ എന്ന തരത്തിലായിരുന്നു മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പരാമര്‍ശിച്ചത്. ഇത് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും താനുള്‍പ്പെടുന്ന ലക്ഷോപലക്ഷം സ്വയംസേവകരെ വേദനിപ്പിച്ചെന്നും പോസ്റ്റ് പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മന്ത്രി അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിയുമായി പ്രാന്ത സംഘചാലക് തന്നെ കോടതിയെ സമീപിച്ചത്.

പരാതിക്കാരനു വേണ്ടി അഡ്വക്കറ്റ് എം.ആര്‍. ഹരീഷ്, അഡ്വക്കറ്റ് കെ. ജോജു എന്നിവര്‍ ഹാജരായി. സമാന വിഷയത്തില്‍ കോണ്‍ഗ്രസ്സുകാരനായ റിജില്‍ മാക്കുറ്റിക്കെതിരെ ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ് ബോധിപ്പിച്ച പരാതി കോടതിയുടെ പരിഗണനയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ ആര്‍ ഗൗരി ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന രാഷ്ട്രീയ നേതാവും കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗവുമായ ജെഎസ്‌എസ് നേതാവ് കെ ആര്‍ ഗൗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചത്. 101 വയസ്സുള്ള കെ ആര്‍ ഗൗരിയെ പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കെ ആര്‍ ഗൗരി.

Subscribe US Now