ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

User
0 0
Read Time:2 Minute, 32 Second

തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.മരിച്ച നദീറയുടെ കുടുംബത്തിന് ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.

കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ അന്ത്യം.മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകര്‍ന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്. തുടര്‍ന്ന് അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

തുടര്‍ന്ന് പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. നദീറയ്ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളില്‍ അറ്റകുറ്റപ്പണികളോ പ്രവൃത്തികളോ നടക്കുന്നതു മൂലം രോഗികള്‍ക്ക് പ്രയാസം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 400 രൂ​പ​യു​ടെ വ​ന്‍ ഇ​ടി​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വി​ല 35,880 രൂ​പ​യാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 50 രൂ​പ കു​റ​ഞ്ഞ് 4,485 രൂ​പ​യാ​യി. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ല്‍ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും […]

Subscribe US Now