ആര്‍.എസ്.എസിന്റെ വാലാകാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്; വിമര്‍ശനവുമായി വിജയരാഘവന്‍

User
0 0
Read Time:2 Minute, 28 Second

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ വീണ്ടും സി.പി.എം. എന്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അഴിച്ചു വിട്ടിരിക്കുന്നത്. ആര്‍.എസ്.എസിന്റെ വാലാകാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിക്കുന്നു. സമുദായാംഗങ്ങള്‍ പോലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ അതിരുവിട്ട പ്രതികരണം, വര്‍ഗീയ ധ്രുവീകരണം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്‌എസ് നോക്കുന്നില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താല്‍പര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്ബോള്‍ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തില്‍ പറയുന്നു.

ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എല്ലാ വെള്ളിയാഴ്ചയും എഴുതുന്ന ലേഖനത്തിലാണ് എന്‍എസ്‌എസുമായി പരസ്യ ഏറ്റുമുട്ടലിലേക്കാണ് സിപിഎം എന്ന സൂചനയുള്ളത്. എന്‍എസ്‌എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്‌എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

എന്‍.എസ്.എസ് ഇടതുപക്ഷത്തിനെതിരായ നിലപാട് എടുത്തെങ്കിലും നായര്‍ സമുദായാംഗങ്ങള്‍ അത് തിരുത്തും. തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ സുകുമാരന്‍ നായര്‍ പറഞ്ഞതല്ല സമുദായത്തിന്റെ നിലപാടെന്ന് വ്യക്തമാകും. എന്‍.എസ്.എസ് സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധചേരിയിലേക്ക് പോകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ലേഖനത്തില്‍ വിജയരാഘവന്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിച്ച്‌ ഭര്‍ത്താവ് മരിച്ചു ; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത് അതേ താടാകത്തില്‍ വീണ് മൂന്നുവയസ്സുകാരനും മരിച്ചു

മുംബൈ: അറിഞ്ഞും അറിയാതെയും പലരും കോവിഡ് 19 ന്റെ ഇരകളായി മാറുന്നു. മുബൈയില്‍ നിന്നാണ് അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.ഭര്‍ത്താവ് കൊവിഡ് വന്നു മരിച്ചതില്‍ മനംനൊന്ത് ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. അമ്മയുടെ പിന്നാലെ പോയ മൂന്നു വയസുകാരനായ മകനെയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹയിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് 33-കാരി ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇവരുടെ […]

You May Like

Subscribe US Now