ആലപ്പുഴയില്‍ പോളിംഗ് ബൂത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ തമ്മിലടിച്ചു

User
0 0
Read Time:1 Minute, 41 Second

ആലപ്പുഴ> ആലപ്പുഴ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മിലടിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതര്‍ക്കം ഒടുവില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമായി മാറുകയായിരുന്നു. പലയിടത്തു നിന്നും കൂടുതല്‍ പ്രവര്‍ത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. സംഘര്‍ഷം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു.

പോലീസ് നോക്കി നില്‍ക്കെ തന്നെയാണ് ഇതേയിടത്ത് വീണ്ടും നേതാക്കള്‍ തമ്മിലടിച്ചത്. അടിപിടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ ലീഗ് നേതാവ് എ എം നൗഫലിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേവഗണങ്ങളും അസുരഗണങ്ങളും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ല, പിണറായിയുടെ പ്രസ്താവനയെ പരിഹസിച്ച്‌ കെ സുധാകരന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച്‌ കെ സുധാകരന്‍. ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്നും ഇരു കൂട്ടരും യോജിച്ച സന്ദ‍ര്‍ഭം ചരിത്രത്തിലില്ലെന്നും സുധാകരന്‍ പറഞ്ഞു. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍, ദേവഗണത്തില്‍ നിന്ന് തങ്ങള്‍ക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി […]

You May Like

Subscribe US Now