ആലപ്പുഴ തുമ്ബോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം; യാത്രികരായ ദമ്ബതികള്‍ മരിച്ചു

User
0 0
Read Time:1 Minute, 46 Second

ആലപ്പുഴ: ആലപ്പുഴ തുമ്ബോളിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. യാത്രികരായ ദമ്ബതികള്‍ മരിച്ചു. എഴുപുന്ന ചെമ്മനാട് ക്ഷേത്രത്തിന് സമീപം കണ്ണന്ത്ര നികര്‍ത്ത് രാഹുല്‍ (28), ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എഴുപുന്ന സ്വദേശികളായ വേണുഗോപാല്‍, സീമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മക്കളായ വൈഷ്ണ, വിനയ് എന്നിവരാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ഏറെ നേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി.

ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. തിരുവനന്തപുരം മൃഗശാല സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു കാറിലുള്ളവര്‍. ഏവിയേഷന്‍ ഓയിലുമായി കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കടയില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. കാറിന്റെ മുന്‍ സീറ്റിലായിരുന്നു രാഹുലും ഭാര്യയും.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് സൗത് എസ്‌ഐ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു; പ്രകോപിതരായി ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; വീഡിയോ

പൂനെ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ യുവതി മരിച്ചതില്‍ പ്രകോപിതരായി ബന്ധുക്കള്‍ ആശുപത്രി തല്ലി തകര്‍ത്തു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച്‌ 29കാരിയായ യുവതിയാണ് മരിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയായിരുന്നു. ഇവര്‍ ആശുപത്രി റിസപ്ഷന്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത് […]

You May Like

Subscribe US Now