ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല- രമേശ്​ ചെന്നിത്തല

User
0 0
Read Time:2 Minute, 13 Second

ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്​ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല. യാനങ്ങള്‍ നീര്‍മിക്കാനായി ഒപ്പിട്ട ധാരണാ പത്രം മാത്രമാണ്​ റദ്ദാക്കിയത്​. അമേരിക്കന്‍ കമ്ബനിക്ക്​ മത്സ്യത്തൊഴിലാളികളെ പണയപ്പെടുത്തുകയാണ്​ സര്‍ക്കാര്‍. ഇതിന്‍റെ പി​റകില്‍ വന്‍ കോഴ ഉള്ളതുകൊണ്ടാണ്​ ധാരണാപത്രം റദ്ദാക്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി​.

ശബരിമലയിലെ ആചാരങ്ങള്‍ ചവിട്ടിമെതിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ്​ പ്രധാനമന്ത്രി പറയുന്നത്​. ഇത്​ ആരു വിശ്വസിക്കും. നിയമ നിര്‍മാണം നടത്തി പ്രധാനമന്ത്രിക്ക്​ ശബരിമലയെ സംരക്ഷിക്കാമായിരുന്നു. യു.ഡി.എഫ്​ അധികാരത്തില്‍ വന്നാല്‍ ശബരിമലക്കായി നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്​ മുക്​ത ഭാരതത്തിനായി പണിയെടുക്കുന്നവര്‍ ഞങ്ങള്‍ക്ക്​ വോട്ടുചെയ്യുമെന്ന്​ നിങ്ങള്‍ക്ക്​ തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയ വോട്ടുകള്‍ ഞങ്ങള്‍ക്ക്​ വേണ്ട. എന്‍.ഡി.എ സ്​ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സ്​ഥലങ്ങളില്‍ സി.പി.എം സ്​ഥാനാര്‍ഥികളെ തോല്‍പിക്കണമെന്ന സുരേഷ്​ ഗോപിയുടെ പ്രസ്​താവനയെകുറിച്ച്‌​ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഡീല്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്​. സുരേഷ്​ഗോപിയുടെ പ്രസ്​താവന ഗൗരവമായി എടുക്കുന്നില്ലെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലവ് ജിഹാദ് വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്ബോള്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. ത്രിപുരയും ബംഗാളും പോലെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യാനാണ് ബി ജെ പി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇ.ഡിക്കെതിരെ കേസെടുത്ത് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മറ്റ് വിഷയങ്ങള്‍ പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. […]

You May Like

Subscribe US Now