ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് മാണി സി. കാപ്പന്‍

User
0 0
Read Time:2 Minute, 36 Second

കോട്ടയം: ഇടതുമുന്നണി തന്നോട് അനീതി കാട്ടിയെന്ന് എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നത്. അന്ന് ഞാന്‍ പറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മള്‍ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെ സംഭവിച്ചു.

പാലായില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കക്ഷി തന്നോട് ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഞാനാണെങ്കില്‍ കാണിച്ചേനെ. അത് കാണിച്ചില്ലെന്നു മാത്രമല്ല, അവരുടെ പാര്‍ട്ടിയുടെ സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെ എന്നെ ആക്രമിക്കാന്‍ ശ്രമിച്ചു.

കുട്ടനാട്ടില്‍ മത്സരിക്കാന്‍ താനില്ല എന്ന് വ്യക്തമാക്കിയതാണ്. പ്രധാന കാരണം, തോമസ് ചാണ്ടിയുടെ അനുജന് സീറ്റു നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആ നിലയ്ക്ക് ആ സീറ്റ് എടുക്കുന്നത് മര്യാദകേടായി തോന്നി.

മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശരദ്‌ പവാര്‍ ചുമതലപ്പെടുത്തിയിരുന്നു. പകരം രാജ്യസഭാ സീറ്റ് ചോദിച്ചിട്ടും ലഭിച്ചില്ല.

എ.കെ. ശശീന്ദ്രന്‍ കൂടെ വരുമെന്ന് തോന്നുന്നില്ല. താന്‍ ശശീന്ദ്രന്‍റെ മണ്ഡലമായ എലത്തൂരേക്ക് മാറാമെന്നും പകരം കുട്ടനാട്ടില്‍ മത്സരിച്ചോളൂവെന്നും പറഞ്ഞതാണ്. അതിന് ശേഷം ആ വിഷയം ശശീന്ദ്രന്‍ മിണ്ടിയിട്ടില്ല.

യു.ഡി.എഫ് നേതാക്കളുമായി നല്ല ബന്ധമാണ്. ഇടതുമുന്നണി വിടുന്ന കാര്യം ദേശീയ നേതൃത്വമാണ് പ്രഖ്യാപിക്കേണ്ടതെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി ഇന്ന്

കോഴിക്കോട്: കോഴിക്കോട് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വിധി ഉണ്ടാകും. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ആണ് വിധി പറയുക. കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധിയാണ് ഇന്ന് പ്രസ്താവിക്കുക. സംസ്ഥാനത്ത് സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന്കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് വാങ്ങി വഞ്ചിച്ചെന്ന കേസിന്റെ വിധിയാണ് ഇന്ന് […]

You May Like

Subscribe US Now