ഇനി നാലുദിവസം ബാങ്കുകള്‍ മുടങ്ങും, എ.ടി.എമ്മുകള്‍ പണം തീര്‍ന്നുപോകുമോ എന്ന ആശങ്ക

User
0 0
Read Time:1 Minute, 45 Second

തിരുവനന്തപുരം: ബാങ്കുകള്‍ തുടര്‍ച്ചയായി നാലുദിവസം പ്രവര്‍ത്തിക്കില്ല. രണ്ടുദിവസത്തെ അവധിയും തുടര്‍ന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.

15-നും 16-നുമാണ് ബാങ്കിങ് മേഖലയില്‍ രാജ്യവ്യാപകമായ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരേ നടക്കുന്ന ഈ പണിമുടക്കില്‍ ജിവനക്കാരുടെ സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍, അങ്ങനെവരാന്‍ സാധ്യതയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഓഫ് സൈറ്റ് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്നും അതിനാല്‍ എടിഎമ്മില്‍ പണം തീരുന്ന അവസ്ഥ വരില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. പല ഓണ്‍സൈറ്റ് എടിഎമ്മുകളും നിലവില്‍ പണം നിക്ഷേപിക്കാനും കൂടി സൗകര്യമുള്ളതാണ് എന്നതിനാല്‍ പണം നിക്ഷേപിക്കേണ്ട ആവശ്യങ്ങള്‍ വന്നാലും ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശോഭ സുരേന്ദ്രനെയും സുരേഷ് ഗോപിയേയും മത്സരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

സംസ്ഥാനത്ത് ബിജെപി മത്സരിക്കുക 115 സീറ്റുകളില്‍. സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനര്‍ത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയന്‍ തോമസ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്. ശോഭ സുരേന്ദ്രന്റെ പേര്‍ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്. കെ.സുരേന്ദ്രന്‍ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരന്‍ മത്സരിക്കാനിടയുള്ള നേമത്തിനു […]

You May Like

Subscribe US Now