ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കാണുന്നു; ചോക്‌സിയെ അനധികൃത കുടിയേ‌റ്റക്കാരനെന്ന് പ്രഖ്യാപിച്ച്‌ ഡൊമിനിക്ക, വൈകാതെ നാട് കടത്തിയേക്കും

User
0 0
Read Time:2 Minute, 27 Second

ന്യൂഡല്‍ഹി: ഡൊമിനിക്കയില്‍ തടവില്‍ കഴിയുന്ന വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയെ അനധികൃത കുടിയേ‌റ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇതോടെ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയ ചോക്‌സിയെ തിരികെ ഇന്ത്യയിലെത്തിക്കാനുള‌ള വഴി ഒന്നുകൂടി സുഗമമായി.

രാജ്യത്ത് അതിക്രമിച്ച്‌ കടന്നതിനാണ് ഡൊമിനിക്ക സ‌ര്‍ക്കാര്‍ ചോക്‌സിയെ ജയിലിലടച്ചത്. ഇതിനെതിരെ കോടതിയില്‍ ജാമ്യത്തിനായി ശ്രമിക്കുകയായിരുന്നു ചോക്‌സി. മരുമകന്‍ ലളിത് മോദിക്കൊപ്പം 13,500 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസില്‍ പ്രതിയായതോടെയാണ് വജ്ര വ്യാപാരിയായ ചോക്‌സി ഇന്ത്യ വിട്ട് കരീബിയന്‍ രാജ്യമായ ബാര്‍ബഡ ആന്റ് ആന്റിഗ്വയിലെത്തിയത്. ഇയാള്‍ക്ക് ഇവിടെ പൗരത്വവുമുണ്ടായിരുന്നു.

പിന്നീട് മേയ് 23 മുതല്‍ ഇയാളെ ഇവിടെ നിന്നും കാണാതായി. ഇന്ത്യന്‍ സംഘം ചോക്‌സി ആന്റിഗ്വയിലുണ്ടെന്നറിഞ്ഞ് പിടികൂടാന്‍ ആലോചിക്കുമ്ബോഴായിരുന്നു ഇയാളെ കാണാതായത്. ക്യൂബയിലേക്ക് കടന്നെന്നായിരുന്നു സൂചന. എന്നാല്‍ ഇതിനിടെ അടുത്തുള‌ള രാജ്യമായ ഡൊമിനിക്കയില്‍ ചോക്‌സി പിടിയിലാകുകയായിരുന്നു.

തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും താന്‍ വിശ്വസിച്ച യുവതിയും തന്നെ ചതിച്ചെന്നും ചോക്‌സി ആന്റിഗ്വന്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ചോക്‌സിയെ അനധികൃത കുടിയേ‌റ്റക്കാരനായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെത്തിച്ച്‌ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസില്‍ ചോക്‌സിയെ വിചാരണ ചെയ്യാനുള‌ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നതായാണ് സൂചന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുശീല്‍ കുമാറിന് ജയിലില്‍ പ്രത്യേക ഭക്ഷണം നല്‍കേണ്ടെന്ന് കോടതി, അപേക്ഷ തള്ളി

ന്യൂഡല്‍ഹി: ഗുസ്തി താരമാണെന്നും കരിയര്‍ തുടരാന്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ജയിലില്‍ വേണമെന്നുമുള്ള സുശീല്‍ കുമാറിന്റെ അപേക്ഷ കോടതി തള്ളി. ജയിലില്‍ പ്രത്യേക ഭക്ഷണവും സപ്ലിമെന്റ്‌സും വേണമെന്നത് പ്രതിയുടെ അല്ലെങ്കില്‍ അപേക്ഷന്റെ ആഗ്രഹവും താല്‍പര്യവുമാണ്, അത്യാവശ്യ കാര്യമല്ല -കോടതി വ്യക്തമാക്കി. 23കാരനായ ഗുസ്തി താരത്തെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയിന് ജയിലില്‍ കഴിയുന്ന സുശില്‍ കുമാറിന്റെ അപേക്ഷ ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സത്വീര്‍ സിങ് ലംബയാണ് തള്ളിയത്. പ്രത്യേകം തയാറാക്കിയ […]

You May Like

Subscribe US Now