ഇന്ധനവിലയില്‍ വര്‍ധന: വിമാനയാത്രാക്കൂലി 30 ശതമാനം വര്‍ധിപ്പിച്ചു

User
0 0
Read Time:2 Minute, 15 Second

ന്യൂഡല്‍ഹി: ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിമാനയാത്രാക്കൂലി വര്‍ധിപ്പിച്ചു. ശരാശരി മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില്‍ 5,600ഓളം രൂപയുടെ വര്‍ധനയുണ്ടാവുമെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

180-210 മിനിറ്റ് ആകാശയാത്രയില്‍ 18,600 രൂപയായിരുന്നത് മുപ്പത് ശതമാനം വര്‍ധിപ്പിച്ച്‌ 24,200 രൂപയായി മാറി. ചെറിയ യാത്രയില്‍ മിനിമം നിരക്കില്‍ 10 ശതമാനമാണ് വര്‍ധന. അത് ഏകദേശം 200 രൂപയോളം വരും”- വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇന്ധന വിലയ്ക്കനുസരിച്ച്‌ നിശ്ചിത ഇടവേളകളില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. മാര്‍ച്ച്‌ 31 വരെയുള്ള വര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആഭ്യന്തര യാത്രയില്‍ കുറഞ്ഞത് 2,200 രൂപയും കൂടിയത് 7800 രൂപയുമാണ് വര്‍ധന. നേരത്തെ ഇത് 2,000രൂപയും 6,000 രൂപയുമായിരുന്നു.

ഉയര്‍ന്ന ക്ലാസ്സില്‍ കുറഞ്ഞത് 7,200 രൂപയുടെയും കൂടിയത് 24,200 രൂപയുടെയും വര്‍ധനയുണ്ടായിട്ടുണ്ട്. നേരത്തെ അത് 6,500രൂപയും 18,600 രൂപയുമായിരുന്നു.

നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊവിഡ് സാഹചര്യം പരിഗണിച്ച്‌ വിമാനനിരക്കില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാത്രക്കാരെ ആകര്‍ഷിക്കാന്‍ പുതിയ നീക്കവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി കെഎസ്‌ആര്‍ടിസി. യാത്രക്കാരെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തിയിരിയ്ക്കുകയാണ് കെഎസ്‌ആര്‍ടിസി. ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. എസി ജന്റം ലോ ഫ്ളോര്‍ ബസുകളിലും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുന്നു. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് താത്കാലികമായി […]

You May Like

Subscribe US Now