Read Time:51 Second
തിരുവനന്തപുരം: രാജ്യത്തു ഇന്നും ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരി മാസത്തില്‍ മാത്രം ഇത് ഒന്‍പതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു കൊണ്ടാണ് ഇന്ധനവിലയുടെ വര്‍ധന. ഇന്നലെ മൂന്നാം തവണയും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിനു വില വര്‍ധിച്ചിരുന്നു. 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.