ഇരട്ട ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നു; കേരളത്തില്‍ അതിശക്ത മഴയ്ക്കു സാധ്യത; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റുണ്ടാകും

User
0 0
Read Time:1 Minute, 51 Second

തിരുവനന്തപുരം: അറബിക്കടലിനു തെക്കും പടിഞ്ഞാറും, ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റുണ്ടായേക്കുമെന്നും കേരളമൊട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് മാലദ്വീപ് സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം മ്യാന്‍മറിനെ ലക്ഷ്യമാക്കിയാകും സഞ്ചരിക്കുക. ഇന്ത്യയെ ബാധിക്കില്ല. മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( കാറ്റിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടും തിരിച്ചുമുള്ള ചലനം) പ്രതിഭാസം കടലില്‍ സജീവമായതാണ് ന്യൂനമര്‍ദങ്ങള്‍ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട് . ഇപ്പോഴുണ്ടാകുന്ന ന്യൂനമര്‍ദം കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കില്ല. മഴയ്ക്കു കാറ്റിനുംശേഷം വീണ്ടും അന്തരീക്ഷ താപനില ഉയരും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരുപറഞ്ഞാലും പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമം ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്‌. എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു നിയമം നടപ്പാക്കുമെന്ന്. കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തളിപ്പറമ്ബില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ്‌ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളമായി നമ്മുടെ സംസ്ഥാനം മാറുമ്ബോള്‍ […]

Subscribe US Now