ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍

User
0 0
Read Time:1 Minute, 32 Second

ഇരുവെള്ളിപ്രയില്‍ രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍.നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പൊലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു.

പൊലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് രണ്ട് ദിവസം രാത്രി തിരച്ചില്‍ നടത്തിയിട്ടും കല്ലെറിയുന്നവരെ കണ്ടെത്താനായില്ല.എവിടെ നിന്നാണ് ഏറ് വരുന്നതെന്നോ, ആരാണ് എറിയുന്നതെന്നോ അന്ന് കണ്ടെത്താനായിട്ടില്ല.വീണ്ടും കല്ലെറിയാന്‍ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൗണ്‍സലിംഗിന് വിധേയമാകുമെന്ന് തിരുവല്ല സി.ഐ.പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാപ്പനു വേണ്ടി മുഖ്യമന്ത്രി; സിപിഎമ്മില്‍ ഭിന്നത, മകനെ മുന്നില്‍ നിര്‍ത്തി പി. ജയരാജന്‍

കണ്ണൂര്‍: യുപിയില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടിയുളള മുഖ്യമന്ത്രിയുടെ ഇടപെടലിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത. എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ഉള്‍പ്പെടെ നിരവധി സഖാക്കളുടെ മരണത്തിനുത്തരവാദികളായ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ തുടങ്ങിയ മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനു വേണ്ടി എന്തിനു വേണ്ടി പാര്‍ട്ടി നേതൃത്വം ഇത്രയധികം മുന്‍കയ്യെടുക്കുന്നുവെന്നുളള ചോദ്യമാണ് അണികളില്‍ നിന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളില്‍ നിന്നും ഉയരുന്നത്. മുഖ്യമന്ത്രി പിണറായിയുടെ നടപടിയ്‌ക്കെതിരെ പി. […]

You May Like

Subscribe US Now