ഇ. ശ്രീധരനെ തള്ളി കെ. സുരേന്ദ്രന്‍; ‘ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ അദ്ദേഹത്തിന് അറിയില്ലായിരിക്കും’

User
0 0
Read Time:2 Minute, 22 Second

ആലപ്പുഴ: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ അഭിനന്ദിച്ച ഇ. ശ്രീധരനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഊരാളുങ്കലിന്‍റെ അഴിമതിയെ കുറിച്ച്‌ ഇ. ശ്രീധരന് അറിയില്ലായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

പാലാരിവട്ടം പാലം പുനര്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിയെ മെട്രോമാന്‍ ഇ. ശ്രീധരന്‍ അഭിനന്ദിച്ചത്. ഇ. ശ്രീധരന്‍റെ മേല്‍നോട്ടത്തിലാണ് പുനര്‍നിര്‍മാണം പൂര്‍ത്തി‍യാക്കിയത്.

‘ഊരാളുങ്കലിന് സാങ്കേതിക വിദ്യ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. അതിന്‍റെ അഴിമതിയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അതിനെ കുറിച്ച്‌ ഇ. ശ്രീധരന് അറിയില്ലായിരിക്കു’ -സുരേന്ദ്രന്‍ പറഞ്ഞു.

വിദേശവായ്പാ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കിഫ്ബിക്കായി വായ്പയെടുത്തിരിക്കുകയാണ് തോമസ് ഐസക്. കുറഞ്ഞ പലിശക്ക് രാജ്യത്ത് വായ്പ ലഭിക്കുമ്ബോള്‍ എന്തിനാണ് ഐസക് വിദേശത്ത് നിന്ന് വായ്പയെടുക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ജനങ്ങള്‍ക്ക് മേലുള്ളത്.

കേന്ദ്ര സര്‍ക്കാറിനെ തെരുവില്‍ നേരിടുമെന്നാണ് തോമസ് ഐസക് പറയുന്നത്. അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ജനങ്ങളെ കബളിക്കുന്ന ഈ പ്രചാരവേല അവസാനിപ്പിക്കണം.

വെല്ലുവിളികളും ഭീഷണികളും ബംഗാളില്‍ നടത്തിയിട്ട് പോലും വിജയിച്ചിട്ടില്ല. വികസനത്തിന്‍റെ കാര്യത്തില്‍ തോമസ് ഐസക് പറയുന്നതൊക്കെയും പാഴ്വാക്കുകളാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മറ്റൊരാളുമായി പ്രണയം, കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി; ത​ല​യ​റു​ത്തെ​ടു​ത്ത് പി​താ​വ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി

ല​ക്നോ: പിതാവ് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​. ശേ​ഷം ത​ല അ​റു​ത്തെ​ടു​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ര്‍​ന്ദോ​യി ജി​ല്ല​യി​ല്‍ പ​ണ്ഡേ​ത​റ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ടി​നെ ന​ട​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് മ​ക​ളു​ടെ ത​ല​യു​മാ​യി ന​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.മ​ക​ള്‍​ക്ക് ഒ​രാ​ളു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ര്‍​വേ​ഷ് പ​റ​ഞ്ഞു. താ​ന്‍ ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​റ്റാ​ര്‍​ക്കും ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി​ന​ല്‍​കി. മ​ക​ളെ മു​റി​യി​ല്‍ […]

Subscribe US Now