ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അറിയാം: എല്‍കെജി വിഷയത്തില്‍ പൊട്ടിത്തെറിച്ച്‌ ആര്യ

User
0 0
Read Time:2 Minute, 35 Second

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍. എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ പരിഹാസത്തിനാണ് ആര്യ വികാരനിര്‍ഭരമായി സംസാരിച്ചത്. പ്രായം എത്രയായാലും ഉത്തരവാദിത്തം നിറവേറ്റാന്‍ അറിയാമെന്നായിരുന്നു ആര്യ യോഗത്തില്‍ പറഞ്ഞത്.

‘ആറ് മാസത്തിനിടെ ബി ജെ പി അംഗങ്ങള്‍ ഓരോരുത്തരും മേയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒട്ടനവധി പരാമര്‍ശങ്ങള്‍ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയേയും പെങ്ങളേയും നിങ്ങള്‍ക്ക് ഓര്‍മ്മ വന്നില്ലേ. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അറിയാം. അതിനുവേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. ‘

‘ഒരു സ്‌ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. അത് എല്‍ കെ ജി കുട്ടിയെന്ന് പറഞ്ഞാലും പേര് പരാമര്‍ശിച്ച്‌ പറഞ്ഞാലും എന്നായിരുന്നു’ ആര്യ പറഞ്ഞത്. മേയറെ പിന്തുണച്ച്‌ ഭരണപക്ഷവും എതിര്‍ത്ത് പ്രതിപക്ഷവും എഴുന്നേറ്റതോടെ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. ബി ജെ പി അംഗം കരമന അജിത്ത് ഫേസ്ബുക്കില്‍ എല്‍ കെ ജി കുട്ടിയെന്ന് പരിഹസിച്ചതാണ് മേയറെ ചൊടിപ്പിച്ചത്. കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലോറി വാടകയ്ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതിയെന്ന ആരോപണം ചര്‍ച്ച ചെയ്യാനായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്. ചര്‍ച്ചയ്ക്കിടയില്‍ പലരും മേയര്‍ക്ക് പരിചയമില്ലെന്ന് ഒളിയമ്ബെറിഞ്ഞിരുന്നു. ഇതിനുപിന്നാലെ പൊങ്കാല ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമെന്ന ബി ജെ പി ആവശ്യം ഭരണകക്ഷി വോട്ടിനിട്ട് തള്ളി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടാങ്കര്‍ വഴിയില്‍ മറിഞ്ഞു ; ഒഴുകിയ പെട്രോള്‍ ഊറ്റാന്‍ നാട്ടുകാരുടെ തള്ള് ; പരിക്കേറ്റ ഡ്രൈവറെ തിരിഞ്ഞു നോക്കിയില്ല

ന്യൂഡല്‍ഹി: നാട്ടുകാര്‍ കോവിഡിന്റെ ഭീതിയില്‍ വീട്ടിനുള്ളില്‍ കഴിയുമ്ബോള്‍ പതിയെ പിടിമുറുക്കിയ പെട്രോള്‍ വില തുടര്‍ച്ചയായി ഉയര്‍ന്ന് ലിറ്ററിന് 100 രൂപ വരെ എത്തി നില്‍ക്കുകയാണ്. പ്രതിഷേധിച്ചിട്ട് പോലും ഫലമില്ലെന്നിരിക്കെ അപകടത്തില്‍പെട്ട ടാങ്കറില്‍ നാട്ടുകാര്‍ നടത്തിയ പെട്രോള്‍ മോഷണം സംബന്ധിച്ച വീഡിയോ വില വര്‍ദ്ധനവ് സംബന്ധിച്ച കാര്യത്തിലെ കൃത്യമായ പ്രതികരണമായി മാറുന്നു. വഴിയരികില്‍ മറിഞ്ഞുകിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടി നാട്ടുകാരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത് […]

You May Like

Subscribe US Now