എംസി റോഡില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനിലോറിയിടിച്ചു ; ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് ഗുരുതരം

User
0 0
Read Time:1 Minute, 25 Second

തിരുവനന്തപുരം: എംസി റോഡില്‍ റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ചു .‌ സംഭവത്തില്‍ ക്ളീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരം. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചത് . ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പവേശിപ്പിച്ചു.മിനിലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.ഇന്നുപുലര്‍ച്ചെ നാലുമണിയോടെ എം സി റോഡില്‍ കാരേറ്റിന് സമീപമാണ് അപകടം നടന്നത് . പത്തനംതിട്ടയില്‍ നിന്ന് കാട്ടാക്കടയിലേക്ക് പ്ലൈവുഡ് കയറ്റിവന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. വേഗത്തില്‍ വന്ന മിനിലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാര്‍ക്കുചെയ്തിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തില്‍ മിനിലോറിയുടെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു . നാട്ടുകാരും ഫയര്‍ഫോഴും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൈക്കമാന്‍ഡ്​ ഏല്‍പ്പിക്കുന്ന ഏത്​ ചുമതലയും ഏറ്റെടുക്കും -കെ.മുരളീധരന്‍

കോഴിക്കോട്​: ഹൈക്കമാന്‍ഡ്​ ഏല്‍പ്പിക്കുന്ന ഏത്​ ചുമതലയും ഏറ്റെടുക്കുമെന്ന്​ കെ.മുരളീധരന്‍ എം.പി. എന്നാല്‍ അതിന്​ വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ. കരുണാകരന്‍റെയും മക​േന്‍റയും സമീപനമല്ലെന്നും മുരളീധരന്‍ കോഴിക്കോട്​ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ”കഴിഞ്ഞ തവണ നേമത്ത്​ സുരേന്ദ്രന്‍ പിള്ളയെ യു.ഡി.എഫ്​ പെ​ട്ടെന്ന്​സ്ഥാനാര്‍ഥിയാക്കിയത്​​ തിരിച്ചടിയായി. നേമത്തേക്ക്​ വലിയ നേതാക്കള്‍ വേണമെന്നില്ല. കോണ്‍ഗ്രസിന്​ ജയിക്കാവുന്ന മണ്ഡലമാണ്​. കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടിക വന്നാല്‍ ആദ്യം ഒച്ചയും പ്രകടനും സ്വാഭാവികമാണ്​. ഞാന്‍ വട്ടിയൂര്‍കാവില്‍ 2011ല്‍ എത്തിയപ്പോള്‍ പന്തം […]

You May Like

Subscribe US Now