എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നു; കക്കോടിയില്‍ നിന്ന് മോഷ്ടിച്ചത് അരലിറ്റര്‍ സാനിറ്റൈസര്‍

User
0 0
Read Time:2 Minute, 6 Second

കക്കോടി: സംസ്ഥാനത്തെ എടിഎമ്മുകളില്‍ നിന്നും സാനിറ്റൈസര്‍ മോഷണം പോകുന്നത് വ്യാപകമാകുന്നു.

കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ട് അരലിറ്റര്‍ സാനിറ്റൈസറാണ് മോഷ്ടിച്ചത്.

ഒരാള്‍ വന്ന് പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ കഴുകി. സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോയി.

പിന്നീട് രണ്ടാമത്തെയാള്‍ വന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു. അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബാങ്കുദ്യോഗസ്ഥര്‍ പറയുന്നത്.

ഒരുപാട് ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്‍റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വെക്കുന്നത്. എന്നാല്‍ ചില ഇടങ്ങളില്‍ സാനിറ്റൈസര്‍ വെക്കേണ്ട താമസം അടിച്ചുകൊണ്ടുപോകും.

എടിഎമ്മില്‍ സാനിറ്റൈസര്‍ ഇല്ലാതാവുന്നതോടെ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോടക്കമുള്ള ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരെ വഴക്ക് പറയാന്‍ തുടങ്ങും.

അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം കൈയ്യോടെ പിടികൂടിയതും.

ഇതുവരെ പോലീസിലൊന്നും പരാതി നല്‍കിയില്ലെങ്കിലും ഇങ്ങനെ തുടര്‍ന്നാല്‍ മറ്റ് വഴിയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്

കൊല്ലം : ലോക്ക് ഡൗണ്‍ സമയത്ത് അരിപ്പ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസി- ദളിത് കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ കേസ്. കുളത്തുപുഴ പൊലീസാണ് കുസുമം ജോസഫിനെതിരെ കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് കുസുമം ജോസഫിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 2020 ഏപ്രില്‍ 16 നാണ് ഭക്ഷ്യ മന്ത്രി കെ. രാജുവിനെ കൂടി ടാഗ് ചെയ്ത് കുസുമം ജോസഫ് ഫേസ്ബുക്കില്‍ […]

Subscribe US Now