എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകി: ടൈറ്റാനിയത്തിന് നോട്ടിസ്

User
0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം: എണ്ണച്ചോര്‍ച്ച അറിയിക്കാന്‍ വൈകിയതിന് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന് മലിനീകരണ നിയന്ത്രണബോര്‍ഡിന്റ നോട്ടിസ്. ചോര്‍ച്ചയുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ചോര്‍ച്ച തുടങ്ങിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. രണ്ടായാലും ഇക്കാര്യം മലീനീകരണ നിയന്ത്രണബോര്‍ഡിനെ സമയത്ത് അറിയിക്കുന്നതില്‍ കമ്ബനിയ്ക്ക് വീഴ്ചയുണ്ടായി. രാവിലെ ഒന്‍പതരയോടെ പ്രദേശവാസികള്‍ പറഞ്ഞാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വിവരം അറിയുന്നത്.

മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്ബനി പ്രവര്‍ത്തിപ്പിക്കരുതെന്ന് ബോര്‍‍ഡ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യവ്യാപകമായി കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം; ടോള്‍ പിരിവും തടസപ്പെടുത്തും

ന്യൂഡല്‍ഹി: ട്രെയിന്‍ തടയല്‍ സമരം പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കര്‍ഷക മോര്‍ച്ചയുടെ തീരുമാനം. ഫെബ്രുവരി 18 നാണ് സമരം രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കില്ലെന്ന സൂചന നല്‍കിയതോടെ പ്രക്ഷോഭം ശക്തമാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെയാണ് ട്രെയിന്‍ തടയല്‍. രാജസ്ഥാന്‍ അടക്കം ഉള്ള […]

Subscribe US Now