എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

User
0 0
Read Time:1 Minute, 34 Second

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എം എല്‍ എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷ് (45) ആണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദിക്കുന്നതിനാല്‍ കുറേ നാളുകളായി കാന്‍സര്‍ രോഗിയായ സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദിച്ചതായി സോമന്‍ പറയുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചതുമില്ല.

രാത്രി 12 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മകന്റെ മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ പൊലീസിന് മൊഴി നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വേതനമില്ല; തെലങ്കാനയില്‍ 15 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 41 അധ്യാപകര്‍

ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ വലഞ്ഞ് തെലങ്കാനയില്‍ ഇതുവരെ 41 അധ്യാപകര്‍ ആത്മഹത്യ ചെയ്തു. സ്വകാര്യ സ്കൂളിലെ അധ്യാപകരാണ് ശമ്ബളം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടിലായത്. ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും കുട്ടികളില്‍ നിന്ന് ഫീസ് ശേഖരിക്കുന്നുണ്ടെങ്കിലും അധ്യാപകര്‍ക്ക് ശമ്ബളം കൊടുക്കുന്നില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ വളരെ കുറച്ച്‌ അധ്യാപകരെ മാത്രം നിയോഗിക്കുകയും അവര്‍ക്ക് പകുതി ശമ്ബളം കൊടുക്കുകയുമാണ് ഭൂരിഭാഗം മാനേജ്മെന്‍റുകളും. പരാതികള്‍ ചൂണ്ടിക്കാണിച്ചതോടെ ഏപ്രില്‍ മാസം മുതല്‍ അധ്യാപകര്‍ക്ക് 2,000 […]

You May Like

Subscribe US Now