എല്ലാ ജില്ലയിലും സീറ്റ് വേണം; 35 സ്ത്രീകളുടെ പട്ടികയുമായി മഹിളാ കോണ്‍ഗ്രസ്

User
0 0
Read Time:1 Minute, 49 Second

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. നേതൃത്വം തയാറാക്കിയ 35 പേരുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറും. ഇനിയും സ്ത്രീകളെ മത്സരിപ്പിക്കാനോ മത്സരിപ്പിച്ചാല്‍ തന്നെ ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് മഹിള കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.

35 സീറ്റിലേക്കാണ് പട്ടിക തയാറാക്കിയതെങ്കിലും 14 സീറ്റ് ലഭിക്കുമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയെ അരൂരില്‍ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടും. ലതികാ സുഭാഷിന് ഏറ്റുമാനൂരും പത്മജ വേണുഗോപാലിന് തൃശൂരും ബിന്ദു കൃഷ്ണക്ക് കൊല്ലത്തും സീറ്റ് നല്‍കണമെന്നാണ് ആവശ്യം.

പി.കെ ജയലക്ഷ്മിക്ക് മാനന്തവാടിയും ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി അധ്യക്ഷ ഡോക്ടര്‍ കെ.വി ഫിലോമിക്ക് ഇരിക്കൂറും ലാലി വിന്‍സന്‍റിന് എറണാകുളവും ഉഷാദേവി ടീച്ചര്‍ക്ക് കോഴിക്കോട് നോര്‍ത്തും നല്‍കണം. കൊച്ചി മുന്‍മേയര്‍ സൗമിനിജെയിനേയും മത്സരിപ്പിക്കണമെന്ന് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്ഥാനാര്‍ഥിത്വത്തിന്​ ഓണ്‍ലൈന്‍ അപേക്ഷയുമായി​ മക്കള്‍ നീതി മയ്യം; 25,000 രൂപ നല്‍കണം​

ചെന്നെ: കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം തമി​ഴ്​നാട്​-പുതുച്ചേരി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന്​ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്​ച മുതലാണ്​ അ​േപക്ഷ ക്ഷണിച്ചത്​. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാം. സ്ഥാനാര്‍ഥ്വത്തിന്​ സാധ്യതയുള്ളവര്‍ പാര്‍ട്ടി ടിക്കറ്റിന്​ പരിഗണിക്കപ്പെടണമെങ്കില്‍​ 25000 രൂപ നല്‍കണമെന്നും മക്കള്‍ നീതി മയ്യം പറയുന്നു. തമിഴ്​നാട്ടിലും പുതുച്ചേരിയിലും മെയിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. മക്കള്‍ നീതി മയ്യത്തിന്​ ബാറ്ററി ടോര്‍ച്ച്‌​ ചിഹ്​നം ലഭിച്ചതായി കമല്‍ഹാസന്‍ അറിയിച്ചു. […]

You May Like

Subscribe US Now