എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥ നയിച്ച ക്യാപ്റ്റന് കൊവിഡ്; താനുമായി ബന്ധപ്പെട്ടവര്‍ ടെസ്റ്റ് ചെയ്യണമെന്ന് ബിനോയ് വിശ്വം

User
0 0
Read Time:2 Minute, 0 Second

തിരുവനന്തപുരം: എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ ജാഥ നയിച്ച ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ മേഖല ജാഥ നയിച്ചത് ബിനോയ് വിശ്വം ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിനോയ് വിശ്വത്തെ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തില്‍ തുടരും. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഥയിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ക്വാറന്‍റീനില്‍ പോകുകയും, പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വരും. ജാഥയില്‍ നിരവധിയാളുകള്‍ പങ്കെടുത്തിരുന്നു. എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമോയെന്ന ആശങ്കയുമുണ്ട്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്മാര്‍, ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്‍റെ സ്വഭാവമെന്ന് പി.സി ജോര്‍ജ്ജ്

കോട്ടയം : യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്ജ്. യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ലെന്നും യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.. ഉമ്മന്‍ ചാണ്ടിക്ക് മൂര്‍ഖന്‍റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയാണ് തന്‍റെ യു.ഡി.എഫ് പ്രവേശനം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. യു.ഡി.എഫില്‍ […]

You May Like

Subscribe US Now