എസ് എസ് എല്‍ സി ചോദ്യപ്പേപ്പറുകളെത്തി; ഹോള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

User
0 0
Read Time:1 Minute, 23 Second

ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടാകുന്നത്. ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും. ഏപ്രില്‍ 8നു തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകളും ജില്ലകളില്‍ എത്തി. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഒന്നുമുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കാനാണ് തീരുമാനമെങ്കിലും പഠനനനിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റുകളുടെ വിതരണവും തുടങ്ങി. രക്ഷിതാക്കള്‍ സ്കൂളുകളില്‍ നിന്ന് വര്‍ക്ക്ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ചു നല്‍കേണ്ടിവരും. ഇക്കാര്യത്തിലുള്ള വിശദമായ മാര്‍രേഖ ഉടന്‍ പ്രസിദ്ധീകരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക" എ. രാജയുടെ പ്രസ്​താവനക്കെതിരെ പളനിസ്വാമി

ചെന്നൈ: ഡി.എം.കെ എം.പി എ. രാജയുടെ പ്രസ്​താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി രംഗത്തെത്തി. ഡി.എം.കെ നേതാവ്​ എം.കെ. സ്റ്റാലിനെയും ഇ.പി.എസിനെയും താരതമ്യം ചെയ്യുന്ന പ്രസ്​താവനയാണ്​ വിവാദമായത്​. നിയമാനുസൃതമായി പിറന്ന പൂര്‍ണ പക്വതയെത്തിയ കുഞ്ഞെന്ന്​ സ്റ്റാലിനെ വിളിച്ചപ്പോള്‍ ‘അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ്​’ എന്നായിരുന്നു ഇ.പി.എസിനെ വിശേഷിപ്പിച്ചത്​. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയായിരുന്നു ഇ.പി.എസിനെതിരെ അപകീര്‍ത്തികരമായ പ്രസംഗം. ‘മുഖ്യമന്ത്രിയുടെ അവസ്​ഥ ഇതാണെങ്കില്‍ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ […]

Subscribe US Now