കണ്ണൂര്‍: മാണി സി കാപ്പന്റെ തീരുമാനത്തിന് രാഷ്ട്രീയ പ്രസക്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. എന്‍സിപി എല്ഡിഎഫിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാണി സി. കാപ്പന് എല്‍ഡിഎഫ് വിട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യമാണ്. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ല. വ്യക്തികളല്ല നിലപാട് പറയേണ്ടത്. പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപി സൗഹൃദത്തിലാണ്. വികസന മുന്നേറ്റ ജാഥയില്‍ ഇന്നത്തെ രാഷ്ട്രീ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ല. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമോ എന്ന ചോദ്യം അപ്രസക്തമെന്നും എ. വിജയരാഘവന് പറഞ്ഞു. കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെ. അതുവരെ കാത്തിരിക്കാം. വിധി വരുമ്ബോള്‍ അത് എങ്ങനെ നടപ്പിലാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പന് പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഐശ്വര്യ കേരളയാത്രയില്‍ തന്റെ ശക്തി തെളിയിക്കും. 17 സംസ്ഥാന ഭാരവാഹികളില്‍ ഒന്‍പത് പേരും ഏഴ് ജില്ല പ്രസിഡന്റുമാരും തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.