എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍.സി.പി യോഗത്തില്‍ ബഹളം

User
0 0
Read Time:1 Minute, 30 Second

കോഴിക്കോട്: എന്‍.സി.പി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ എ.കെ. ശശീന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബഹളം. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ശശീന്ദ്രന് തന്നെ സീറ്റ് നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്.

എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യം ചര്‍ച്ചചെയ്യാനായാണ് യോഗം ചേര്‍ന്നത്. ശശീന്ദ്രനെ എതിര്‍ക്കുന്നവര്‍ ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.

പാര്‍ട്ടിക്ക് മൂന്നു സീറ്റാണ് എല്‍.ഡി.എഫ് ഇത്തവണ നല്‍കിയിട്ടുള്ളത്. എട്ട് പ്രാവശ്യം നിലവില്‍ ശശീന്ദ്രന്‍ മത്സരിച്ചിട്ടുണ്ട്. രണ്ട് തവണയാണ് എലത്തൂരില്‍ മത്സരിച്ചത്. തുടര്‍ന്നാണ് ഇത്തവണ മാറി നില്‍ക്കട്ടെ എന്ന നിര്‍ദേശം വന്നത്. സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

താജ് മഹലിന് ബോംബ് ഭീഷണി; അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു

ആഗ്ര:  താജ് മഹലിന് ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിനെ തുടര്‍ന്ന് താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം വരുന്ന സന്ദര്‍ശകരെ ഒഴിപ്പിച്ചത്. കിഴക്ക് വടക്ക് കവാടങ്ങള്‍ അടക്കുകയും സന്ദര്‍ശകരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവരം ലഭിച്ച ഉടന്‍തന്നെ ബോംബ് സ്‌ക്വാഡും സിഐഎസ്ഫും താജ് മഹല്‍ പരിസരത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

You May Like

Subscribe US Now