ഏത് വിദഗ്ധനും ബിജെപി ആയാല്‍ അതിന്റെ സ്വഭാവം കാണിക്കും; ശ്രീധരന്റേത് ജല്‍പനങ്ങളെന്നും മുഖ്യമന്ത്രി

User
0 0
Read Time:3 Minute, 3 Second

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീധരന്‍ രാജ്യത്തെ എഞ്ചിനിയറിങ് രംഗത്തെ വിദഗ്ധനായിരുന്നുവെന്ന് പറഞ്ഞ പിണറായി എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് പരിഹസിച്ചു. ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കുവെന്നും പിണറായി ആവര്‍ത്തിച്ചു. ശബരിമലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏശില്ല. അത് തദ്ദേശ തിരഞ്ഞെടുപ്പിലും തെളിഞ്ഞതാണ്. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ച്‌ വിശ്വാസികള്‍ക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കെ.ജി.മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും പിണറായി തള്ളി. 1977ല്‍ താനും സ്ഥാനാര്‍ഥിയായിരുന്നെന്നും അപ്പോള്‍ എങ്ങനെ ഏജന്റാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ കോലീബി സഖ്യം ഇത്തവണയുമുണ്ടാകാമെന്നും പിണറായി. ജനങ്ങള്‍ ജാഗ്രത കാട്ടണം. കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത്. നേമത്ത് ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. പിന്നീട് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാണാതായി. ഇത് രാജഗോപാല്‍ തന്നെ പിന്നീട് തുറന്ന് പറഞ്ഞതായും പിണറായി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി

ന്യൂഡെല്‍ഹി:  പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകള്‍. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ടിഫികറ്റുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ പുതുക്കാമെന്നും എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌ക്രാപ്പ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ പൊളിക്കാന്‍ […]

You May Like

Subscribe US Now