ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി: കേസ്‌ വ്യാഴാഴ്‌ച പരിഗണിക്കും

User
0 0
Read Time:2 Minute, 12 Second

കൊച്ചി> ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്‍്റെ നിലപാട് തേടി. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതിമാറ്റി.

തനിക്ക് കവരത്തി സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടന്നും ഞായറാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഐഷ കോടതിയെ അറിയിച്ചു. പരാതിക്കാരന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടന്നും ഐഷ ബോധിപ്പിച്ചു.

ലക്ഷദീപുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിനെ തുടര്‍ന്നാണ് ഐഷ കോടതിയെ
സമീപിച്ചത്. ലക്ഷദീപ് സ്വദേശിയാ താന്‍ ദ്വീപില്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കില്ലന്നും വിദ്വേഷം പരത്തുന്നതോ, സംഘര്‍ഷം സൃഷ്ടിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലന്നും ഐഷ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

രാഷ്ട്രീയ ചര്‍ച്ചയില്‍ ന്യായമായ വിമര്‍ശനം മാത്രമാണ് നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസില്‍ പെടുത്തിയിരിക്കുകയാണന്നും. ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ ജൈവായുധം പ്രയോഗിച്ചുവെന്ന്, ചാനല്‍ ചര്‍ച്ചയില്‍ നടി പറഞ്ഞതായാണ് പരാതിയിലെ ആരോപണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നു; 75 ദിവസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ കണക്ക്‌

ന്യൂഡല്‍ഹി> രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള് കൊവിഡ് ബാധിതരായി, 2726 പേര് രോഗം ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുവന്നത് ആശ്വാസമായി. രണ്ടാം കോവിഡ് തരംഗം ഒഴിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗമുക്തി നിരക്ക് 95.60 ശതമാനമായി ഉയര്ന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഒരു ദിവസത്തിനുള്ളില്‍ 1,17,525 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തില് താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തില് 66 ദിവസത്തെ കുറഞ്ഞ […]

You May Like

Subscribe US Now