ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കും; മുന്നറിയിപ്പുമായി ഫിയോക്ക്

User
0 0
Read Time:1 Minute, 19 Second

തിരുവനന്തപുരം: ഒടിടി ചിത്രങ്ങളുമായി സഹകരിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിന്റെ ചിത്രങ്ങള്‍ തിയറ്റര്‍ കാണില്ലെന്നാണ് ഫിയോക്ക് സമിതി വ്യക്തമാക്കിയിരിക്കുന്നത്.

ഇനിയും ഒടിടി വഴി ചിത്രം റിലീസ് ചെയ്താല്‍ മാലിക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്നും ഫിയോക്ക് സമിതി പറഞ്ഞു. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിച്ച നടനാണ് ഫഹദ് ഫാസില്‍. ഈ മാസം തന്നെ ഫഹദിന്റെ രണ്ടു ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു. ഇതോടെയാണ് ഫഹദിന് മുന്നറിയിപ്പ് നല്‍കി ഫിയോക്ക് രംഗത്തെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ലോകായുക്ത റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ അന്വേഷണം നടത്താതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയിലുണ്ട് . ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും വസ്തുതകള്‍ പരിശോധിക്കാതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. പരാതിയിലെ വാദങ്ങള്‍ […]

You May Like

Subscribe US Now