ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍ പാസ്‌ ! എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം

User
0 0
Read Time:2 Minute, 0 Second

തിരുവനന്തപുരം: ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍ പാസ്‌ നല്‍കും. കോവിഡ് സാഹചര്യത്തിലാണ് എല്ലാവരെയും വിജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പതിനൊന്നാം ക്ളാസിലെ പരീക്ഷയെക്കുറിച്ച്‌ പിന്നീട് തീരുമാനമെടുക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ളാസുകാര്‍ക്കുള്ള റിവിഷന്‍ ക്ളാസുകള്‍ തുടരും.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പത്ത്, പന്ത്രണ്ട് ക്ളാസുകളിലൊഴികെ മറ്റൊരു ക്്ളാസിലും വര്‍ഷാവസാന പരീക്ഷവേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോള്‍ എട്ടാം ക്ളാസ് വരെ All Pass സംവിധാനമുണ്ട്.

നിബന്ധനകള്‍ക്ക് വിധേയമായി ഒന്‍പതാം ക്ളാസിലും ഇത് നടപ്പാക്കും. കഴിഞ്ഞവര്‍ഷം ഒന്ന് , രണ്ട് ടേംപരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്ളാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.

അതിനാല്‍ വിജയികളെ തീരുമാനിക്കാന്‍ ചിലമാനദണ്ഡങ്ങള്‍ തീരുമാനിച്ച്‌ All Pass നല്‍കും. Online class കളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. പതിനൊന്നാം ക്ളാസിലെ പരീക്ഷ സംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

പതിനൊന്നാം ക്ളാസുകാര്‍ക്ക് ഇത് വരെ ക്ളാസ് തുടങ്ങാന്‍ പോലും ആയിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ അസ്ഥികൂടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ന്‍​ഷ​ന്‍

ഭൂ​വ​നേ​ശ്വ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലാ​ണ് സം​ഭ​വം.ക​ഞ്ചാ​വ് ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ബെ​ഹ്രാം​പു​ര്‍ പോ​ലീ​സ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഭൂ​വ​നേ​ശ്വ​റി​ലെ ജ​ന്‍​ലാ ഔ​ട്ട്‌​പോ​സ്റ്റി​ലാ​ണ് കാ​ര്‍ സൂ​ക്ഷി​ച്ചി​രിക്കുകയായിരുന്നു.അ​ടു​ത്തി​ടെ വാ​ഹ​നം ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഭൂ​വ​ന്വേ​ശ്വ​ര്‍ എ​യിം​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 45 വ​യ​സു​ള്ള സ്ത്രീ​യു​ടേ​താ​ണ് അ​സ്ഥി​കൂ​ട​മെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു.ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​എതെങ്കിലും […]

You May Like

Subscribe US Now