ഒരു ഡോസ് വാക്‌സിന്‍ ; കുടുംബങ്ങളിലെ രോഗവ്യാപനം 50 ശതമാനം കുറച്ചതായി റിപ്പോര്‍ട്ട്

User
0 0
Read Time:2 Minute, 30 Second

ലണ്ടന്‍: ആഗോള മഹാമാരിയായി കോവിഡ് താണ്ഡവമാടുമ്ബോള്‍ ലോകരാജ്യങ്ങള്‍ പ്രതിരോധ വാക്സിനുകള്‍ വ്യാപകമാക്കുന്നു . ഒരു ഡോസ് ഫൈസര്‍ വാക്സിനോ അസ്ട്രാസെനക്ക കോവിഡ് വാക്‌സിനോ കുത്തിവെച്ചതോടെ കുടുംബാംഗങ്ങളിലേക്കുള്ള കോവിഡ് വ്യാപനം 50 ശതമാനം വരെ കുറഞ്ഞതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു .

ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍ നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്‌.ഇ) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.

ഏറ്റവും മാരകമായ വൈറസ് പകര്‍ച്ച വാക്‌സിനുകള്‍ കുറയ്ക്കുന്നതായി കാണിക്കുന്ന സമഗ്രമായ ഡാറ്റയാണ് ഈ പഠനമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അഭിപ്രായപ്പെട്ടു .

24000 വീടുകളിലെ 57000 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ ഒരു വ്യക്തിക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വാക്‌സിനുകള്‍ കോവിഡ് രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും മരണങ്ങള്‍ തടയുകയും ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് രോഗം കൈമാറാനുള്ള സാധ്യത കുറയ്ക്കുന്നതിലും അവ സ്വാധീനം ചെലുത്തുന്നുവെന്ന് തങ്ങളുടെ പഠനം തെളിയിക്കുന്നതായി പി.എച്ച്‌.ഇ ഇമ്മ്യൂണൈസേഷന്‍ മേധാവി മേരി റാംസെ ചൂണ്ടിക്കാട്ടി . യുകെയില്‍ നടക്കുന്ന വാക്‌സിനേഷനിലൂടെ 60 വയസിന് മുകളിലുള്ള 10400 മരണങ്ങള്‍ തടഞ്ഞതായി പി.എച്.ഇയുടെ മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 29ന് ആര്‍ടിപിസിആര്‍ പരിശോധനയോ, ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമാവാതിരുന്നാല്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം. കൊവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ടെസ്റ്റിന് […]

You May Like

Subscribe US Now