ഒരേ പ്രസംഗം, മൂന്ന് തവണ; നയപ്രഖ്യാപനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷം; കോവിഡ് മരണനിരക്കില്‍ പരിശോധന വേണം

User
0 0
Read Time:3 Minute, 29 Second

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണെന്ന് പ്രതിപക്ഷം. ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണ് ഒരു പ്രസംഗം നടത്തിയിരിക്കുന്നത്. ബജറ്റില്‍ പറയേണ്ട കാര്യങ്ങളാണ് നയപ്രസംഗത്തില്‍ പറഞ്ഞത്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു.

കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്ന സര്‍ക്കാരിന്റെ അവകാശവാദം തെറ്റാണ്. മരണനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കോവിഡ് ബാധിച്ച്‌ പോസിറ്റീവായി മരിച്ചവരുടെ കണക്ക് മാത്രമാണ് കോവിഡ് മരണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോസിറ്റീവ് ആയിരിക്കേ ഹൃദയാഘാതം പോലെ മറ്റ് അസുഖങ്ങളാല്‍ മരിക്കുന്നവരെ കണക്കില്‍ പെടുത്തുന്നില്ല. കോവിഡ് നെഗറ്റീവ് ആയശേഷം കോവിഡാനന്തര പ്രശ്‌നങ്ങളാല്‍ മരിക്കുന്നവരേയും കണക്കില്‍ ഉള്‍പ്പെടുത്തുന്നില്ല. മരണനിരക്ക് കുറയ്ക്കാന്‍ മനഃപൂര്‍വ്വം സര്‍ക്കാര്‍ ശ്രമിച്ചാല്‍ കോവിഡ് മൂലം അനാഥരാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കണക്കുകളില്‍ വൈരുദ്ധ്യമുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മൂന്ന് കാര്യങ്ങളില്‍ പുതിയ നയം പ്രതീക്ഷിച്ചിരുന്നു. പുത്തന്‍ ആരോഗ്യനയം, വിദ്യാഭ്യാസനയം, ദുരന്ത നിവാരണ നയം എന്നിവ ഉണ്ടാകാത്തത് നിരാശപ്പെടുത്തിയെന്നും സതീശന്‍ പറഞ്ഞു.

നയപ്രസംഗത്തില്‍ പുത്തന്‍ ആരോഗ്യ നയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോവിഡ് ആദ്യ രണ്ട് തരംഗത്തില്‍ വേണ്ടത്ര തയ്യാറെടുപ്പ് നടത്താന്‍ കഴിഞ്ഞില്ല. മൂന്നാം തരംഗം വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് നേരിടാന്‍ ഒരു തയ്യാറെടുപ്പ് പറയുന്നില്ല.
കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് ഓണ്‍ലൈന്‍ ക്ലാസിന് പകരം പദ്ധതി കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അസ്വസ്ഥരാണ്.

പുതിയ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രതീക്ഷിച്ചു. ഒരു ഭാഗത്ത് മഹാമാരി. മറുഭാഗത്ത് പ്രളയവും മലയിടിച്ചിലും വന്നാല്‍ എങ്ങനെ നേരിടുമെന്ന് പുതിയ ദുരന്ത നിവാരണ പദ്ധതിയും പ്രതീക്ഷിച്ചു. അതുണ്ടായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മലപ്പുറത്ത് ഞായറാഴ്ച്ച കര്‍ശന നിയന്ത്രണം; അവശ്യസാധന കടകള്‍ തുറക്കില്ല

മലപ്പുറം: രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. നിലവില്‍ സംസ്ഥാനത്ത ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജില്ലയിലാണ്. പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവ് ഇറക്കി. പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്ബ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്. പാചക വാതക വിതരണം, ടെലികോം, മഴക്കാല […]

You May Like

Subscribe US Now