ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ല; സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍

User
0 0
Read Time:1 Minute, 41 Second

കോഴിക്കോട്: സ്വകാര്യ ബസുകള്‍ നിരത്തിലിറക്കാനുള്ള സാഹചര്യമില്ലെന്ന് ബസുടമകള്‍.ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്നും ഓള്‍ കേരള ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം. രജിസ്ട്രേഷന്‍ നമ്ബറിലെ അവസാന അക്കം ഒറ്റ, ഇരട്ട നമ്ബര്‍ അനുസരിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ പുതിയ മാര്‍ഗനിര്‍ദേശം തൊഴില്‍മേഖലയെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിലപാട്.

നിലവിലെ ക്രമീകരണപ്രകാരം ഒന്നിടവിട്ട ദിവസങ്ങളിലാണ് ബസുകള്‍ക്ക് സര്‍വീസ് നടത്താനാകുക. ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ ഇതല്ല പരിഹാരമെന്നും, ടാക്സ് ഇളവ് അനുവദിക്കുക ഡീസല്‍ സബ്സിഡി നല്‍കുക തുടങ്ങിയവയാണ് വേണ്ടതെന്നും ബസുടമകള്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുടിനെ കുറിച്ച്‌​ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം; കണ്‍ട്രോള്‍ പോയി പൊട്ടിത്തെറിച്ച്‌​ ബൈഡന്‍- ഒടുവില്‍ മാപ്പപേക്ഷ

വാഷിങ്​ടണ്‍: ജനീവയില്‍ ചരിത്രം കുറിച്ച്‌​ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാഡ്​മിര്‍ പുടിനുമായി സൗഹൃദത്തിന്‍റെ വഴിയില്‍ തിരിച്ചെത്തിയ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനു പക്ഷേ, അതുകഴിഞ്ഞ്​ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കണ്‍ട്രോള്‍ പോയി. പുടിനെ ഇത്രക്കു വിശ്വാസം വരാന്‍ അയാളുടെ സ്വഭാവം എന്തേ മാറുമോയെന്ന്​ സി.എന്‍.എന്‍ വൈറ്റ്​ ഹൗസ്​ ലേഖിക കെയ്​റ്റ്​ലന്‍ കോളിന്‍സിന്‍റെ ചോദ്യമാണ്​ ബൈഡനെ വല്ലാതെ പ്രകോപിപ്പിച്ചത്​. ”എനിക്ക്​ വിശ്വാസം പോരാ, അതിലെന്താ, എപ്പോഴും നിങ്ങളെന്തെടുക്കുകയാ?”- എന്നിങ്ങനെയായിരുന്നു ഒട്ടും ശരിയല്ലാത്ത ഭാഷയില്‍ […]

You May Like

Subscribe US Now