ഔദ്യോഗിക വാഹനങ്ങളും ഓഫീസും സജ്ജം; സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന മന്ത്രിമാരെ വരവേല്‍ക്കാനൊരുങ്ങി സെക്രട്ടറിയേറ്റ്

User
0 0
Read Time:2 Minute, 10 Second

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്‍‍‍‍ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പുതിയ മന്ത്രിമാരെ വരവേല്‍ക്കാന്‍ സുസജ്ജമായി തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്.

പുതിയ മന്ത്രിമാര്‍ക്കുള്ള 21 കാറുകളും ഓഫിസും ഇവിടെ റെഡിയാണ്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച്‌ ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച്‌ ബ്ലോക്ക്, അനക്സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. സെക്രട്ടറിയേറ്റ്ഹൗസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.

മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്ബര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ഇന്നു വൈകുന്നേരത്തോടെ അവര്‍ക്കുള്ള വണ്ടി വരുന്ന മുറയ്ക്ക് നമ്ബര്‍ നല്‍കും. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17-ാം തീയതിയോടെ തിരിച്ചേല്‍പ്പിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞ: കസേരകളുടെ എണ്ണം 250 ആയി കുറച്ചു; നിയമസഭ 24, 25 തീയതികളില്‍ ചേരും

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായി ഈ മാസം 24, 25 തീയതികളില്‍ നിയമസഭ ചേരും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കായി പ്രോ-ടേം സ്പീക്കറെ തിരഞ്ഞെടുക്കും. 24ന് സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും. ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞയ്ക്ക ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. നിലവില്‍ വേദിക്ക് താഴെയായി 250 കസേരകള്‍ മാത്രമാണ് […]

You May Like

Subscribe US Now