കടല്‍ക്ഷോഭം, മഴ കാറ്റ്, തീരദേശജീവിതം ദുരിതപൂര്‍ണം; തിരുവനന്തപുരം വലിയതുറ കടല്‍പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു

User
0 0
Read Time:2 Minute, 38 Second

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായതോടെ തീരദേശ ജീവിതം ദുരിതപൂര്‍ണമായി. മിക്ക ജില്ലകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. പലയിടത്തും പെരുമഴ പെയ്തതിനെ തുടര്‍ന്ന് വീടുകളിലും റോഡുകളിലും വെള്ളം കയറി. തിരുവനന്തപുരം വലിയതുറ കടല്‍പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു. വിള്ളലുണ്ടായതിനെത്തുടര്‍ന്നാണ് കടല്‍പാലം ചെരിഞ്ഞത്. അപകട സാധ്യത ഉള്ളതിനാല്‍ ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊലിസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂരില്‍ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളില്‍ കടല്‍ ആക്രമണം രൂക്ഷമായി. നൂറില്‍ അധികം വീടുകളില്‍ വെള്ളം കയറി.

ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇതുവരെ 105 പേരെ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കാസര്‍കോട് മുസോടി കടപ്പുറത്തെ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

കടല്‍ക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രോഗികളെയും ഗര്‍ഭിണികളെയും ഇന്നലെ പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. അഞ്ചടി പൊക്കത്തില്‍ വെള്ളം ഉയര്‍ന്നിട്ടും ഭൂരിഭാഗം ആളുകളും ക്യാമ്ബിലേക്ക് മാറാന്‍ തയ്യാറയിട്ടില്ല. ഈ സാഹചര്യത്തില്‍ 28 പേരടങ്ങുന്ന എന്‍.ഡി.ആര്‍.എഫ് സംഘം ചെല്ലാനത്ത് ക്യാമ്ബ് ചെയ്തിട്ടുണ്ട്. 
മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി അഞ്ച് ടോറസ് ലോറികളും സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ക്യാംപുകളിലേക്ക് മാറ്റുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇതില്‍ പോസിറ്റീവ് ആയവരെ കടവന്ത്രയിലെ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രിപ്പിള്‍ ലോക്ക്ഡൌണ്‍: മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് നാളെ മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിക്കുക.. മറ്റ് ജില്ലകളില്‍ നിലവിലുള്ള പൊതു നിയന്ത്രണങ്ങള്‍ അതേപടി തുടരും.. സംസ്ഥാനത്ത് നാളെ അവസാനിക്കേണ്ട ലോക്ക്ഡൌണ്‍ മെയ് 23 വരെയാണ് നീട്ടിയിരിക്കുന്നത്.. കോവിഡ് കേസുകളില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ കേസുകളുള്ള ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ […]

You May Like

Subscribe US Now